ADVERTISEMENT

ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വ്യാജേന ജീവനുള്ള കുട്ടിയുമായി പലസ്തീൻകാർ നടത്തിയ മരണനാടകം എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാൻ മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക്  നമ്പറിലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം. 

അന്വേഷണം

കുറച്ചാളുകൾ ചേർന്ന് ഒരു മ‍ൃതശരീരവുമായി വിലാപയാത്ര പോലെ നടന്നു വരുന്നതാണ് വിഡിയോ ദൃശ്യങ്ങളിൽ

പലസ്തീനികൾ മത സ്തുതികൾ ആലപിച്ചുകൊണ്ട് ഒരു കൊച്ചുകുട്ടിയുടെ ശരീരം ചുമക്കുന്നതായി കാണാം.

ഈ കുട്ടി ഇസ്രായേൽ വ്യോമാക്രമണത്തിന് ഇരയായെന്ന് ആരോപിച്ച് അവർ അൽ ജസീറയ്ക്ക് ഒരു അഭിമുഖം പോലും നൽകിയിട്ടുണ്ട്.

സൈറണുകൾ മുഴങ്ങുമ്പോൾ അവ ശരീരം നിലത്തു വച്ചിട്ട് ഒാടിക്കളയുന്നു. അതിന് ശേഷം മരിച്ച കുട്ടി എഴുന്നേറ്റ് ഒാടുന്നു. ഇതാണ് സുടാപി സംസ്കാരം, എന്ത് കളവു പറഞ്ഞു ലോകത്തെ പറ്റിക്കും, എന്നിട്ട് മറ്റുള്ളവരുടെ അനുകമ്പ നേടുക, എതിരാളിയെ തോൽപ്പിക്കാൻ എന്ത് മാർഗവും സ്വീകരിക്കും എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്. 

കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഇതേ അവകാശവാദത്തോടെ നിരവധി പേർ വിഡിയോ പങ്കുവച്ചതായി കണ്ടെത്തി. 

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വ്യാജേന ജീവനുള്ള കുട്ടിയുമായാണ് പലസ്തീനികൾ മരണനാടകം നടത്തിയതായാണ് പോസ്റ്റുകളിലെ പരാമർശം. 

കീ ഫ്രെയ്‍മുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ വിഡിയോ ഉൾപ്പെട്ട നിരവധി  പോസ്റ്റുകൾ ഞങ്ങൾ കണ്ടെത്തി. 

രാജ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗൺ നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന ജോർദാനിയൻ യുവാക്കൾ. ജോർദാനിയൻ യുവാക്കൾ വീട്ടിൽ നിന്ന് ഇറങ്ങാൻ ഒരു തന്ത്രം കണ്ടുപിടിച്ചു, അതിനാൽ അവർ തങ്ങളുടെ സുഹൃത്തിന് വേണ്ടി വ്യാജ ശവസംസ്കാരം നടത്തി എന്നിങ്ങനെയാണ്   വിഡിയോകൾക്കുമൊപ്പമുള്ള അടിക്കുറിപ്പ്. 

2020 മാർച്ചിലാണ് ഈ വിഡിയോ പുറത്തു വന്നത്. വർദ്ധിച്ചുവന്ന COVID-19 കേസുകൾക്കിടയിൽ, ജോർദാൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് 2020 മാർച്ച് 21 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇതിൽ നിന്ന് ജോർദാനിൽ കോവിഡ് സമയത്ത് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ മറികടക്കാൻ ഒരു സംഘം യുവാക്കളാണ് ഇത് ചെയ്തതെന്ന് വ്യക്തമായി.

വാസ്തവം

ഗാസ–ഇസ്രയേൽ സംഘർഷവുമായി വൈറൽ വിഡിയോ ദൃശ്യങ്ങൾക്ക് ബന്ധമില്ല.കോവിഡിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യൂ മറികടക്കാൻ 2020 മാർച്ചിൽ ജോർദാനിലെ ചില ചെറുപ്പക്കാർ നടത്തിയതാണ് കൂട്ടുകാരനെ വച്ചുള്ള ഈ മരണനാടകം.

English Summary:Video of Stagged Funeral Is Not Related With Israel Hamas War 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com