ADVERTISEMENT

ഈ സമയം ഒരു കാരണവശാലും മൊബൈൽ ശരീരത്തിന് അടുത്ത് വെച്ച് കിടക്കരുത്. ചിലപ്പോൾ ശ്വാസകോശത്തിന് തകരാർ പറ്റും എന്ന മുന്നറിയിപ്പോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വാസ്തവമറിയാം.

അന്വേഷണം

ഇന്നു രാത്രി 12:30 മുതൽ 3:30 വരെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്യുക വളരെ നിർബന്ധമായും. സിംഗപ്പൂർ ടിവി പുറത്തുവിട്ട വിവരമാണിത്. ഇതു വായിച്ചു നിങ്ങൾ നിങ്ങളുടെ ശരീരം രക്ഷിക്കുക. നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരെയും കൂട്ടുകാരെയും അറിയിക്കുക. ഇന്നു രാത്രി 12:30 മുതൽ 3:30 വരെ അപകടമായ വളരെ കൂടിയ റെഡിയേഷൻ ഉള്ള കോസ്മിക്ക്‌ രശ്മികൾ ഭൂമിയിൽ വന്നു പതിച്ച് ഇല്ലാതാവും. അതുക്കൊണ്ട് ദയവു ചെയ്തു നിങ്ങളുടെ മൊബൈൽ ഓഫ്‌ ചെയ്യുക. ഈസമയം ഒരു കാരണവശാലും മൊബൈൽ ശരീരത്തിന് അടുത്ത് വെച്ച് കിടക്കരുത്. ചിലപ്പോൾ ശ്വാസകോശത്തിന് തകരാർ പറ്റും. സംശയം ഉള്ളവർ ഗൂഗിളിൽ NASAഎന്ന് സെർച്ച് ചെയ്യുക. BBCന്യൂസ്‌ നോക്കുക. എല്ലാവരിലേക്കും ഈ മെസ്സേജ് എത്തിക്കുക എന്നാണ് സന്ദേശം.

ഞങ്ങൾ സന്ദേശവുമായി ബന്ധപ്പെട്ട് നടത്തിയ കീവേഡ് പരിശോധനയിൽ 2009 മുതൽ തന്നെ ഇതേ സന്ദേശം പ്രചരിച്ചിരുന്നതായി വ്യക്തമായി. നാസയോ ബിബിസിയോ ഇത്തരമൊരു സന്ദേശം നൽകിയിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. വാർത്ത പുറത്തുവിട്ടെന്ന് അവകാശപ്പെടുന്ന സിംഗപ്പൂർ ടിവി എന്നൊരു മാധ്യമം പോലും ഇല്ല എന്നത‌ും അന്വേഷണത്തിൽ കണ്ടെത്തി.

കോസ്മിക് കിരണങ്ങളെക്കുറിച്ച് തിരഞ്ഞപ്പോൾ  സൗരയൂഥത്തിന് പുറത്ത് നിന്നുള്ള ദ്രവ്യത്തിന്റെ നേരിട്ടുള്ള ചില സാമ്പിളുകളാണ് കോസ്മിക് കിരണങ്ങളെന്നും പ്രകാശത്തിന്റെ വേഗതയിൽ ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഉയർന്ന ഊർജ്ജ കണങ്ങളായ ഇവ അവയുടെ ആറ്റങ്ങളിൽ നിന്ന് നീക്കം ചെയ്ത ആറ്റോമിക് ന്യൂക്ലിയസുകളാണെന്നാണ് നാസയുടെ വിശദീകരണം. 

 നമ്മൾ പതിവായി സമ്പർക്കം പുലർത്തുന്ന മറ്റ് താഴ്ന്ന നിലയിലുള്ള വികിരണങ്ങളെ പോലെ തന്നെ ചിലപ്പോൾ, കോസ്മിക് വികിരണങ്ങളും നമ്മളിലേക്ക് എത്താറുണ്ട് .എന്നാൽ ഇത് മനുഷ്യന് ഹാനികരമല്ലെന്ന്  ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ  റിപ്പോർട്ടിലും പറയുന്നുണ്ട്.

വളരെ ചെറിയ അളവിലുള്ള ഈ വികിരണങ്ങൾ മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കില്ല എന്നാണ് വിവിധ പഠനങ്ങളും വ്യക്തമാക്കുന്നത്.

വാസ്തവം

 അപകടകരമായ റേഡിയേഷൻ ഉള്ള കോസ്മിക്ക്‌ രശ്മികൾ ഭൂമിയിൽ പതിച്ച് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.

English Summary: The message being spread claiming that cosmic rays will hit the earth and cause serious problems is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com