ADVERTISEMENT

ഇസ്‍ലാം മത പ്രചാരണത്തിന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്  93.8 ലക്ഷം അനുവദിച്ചതായുള്ള അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

അന്വേഷണം

പോസ്റ്റിലെ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ  നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

muslim

സർക്കാർ ചിലവിൽ ഇസ്‍ലാം മത പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി റിയാസിന്റെ നീക്കം !

കേരളത്തില്‍ ഇസ്‍ലാംമതത്തിന്റെ സ്വാധീനവും, ചരിത്രവും പ്രധാന്യവും വിനോദ സഞ്ചാരികള്‍ക്ക് വിവരിച്ച് നല്‍കാന്‍ കേരളാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ നോട്ടത്തില്‍ മൈക്രോ സൈറ്റ് തെയ്യാറാകുന്നു. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 93.8 ലക്ഷം അനുവദിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴാം നൂറ്റാണ്ടു മുതല്‍ ആരംഭിക്കുന്ന കേരളത്തിലെ ഇസ്‍ലാം മതത്തിന്റെ ചരിത്രം വിവരിക്കുന്ന ഡിജിറ്റല്‍ പ്രൊഡക്ഷനാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിലെ പുരാതന മുസ്‌ളീം ദേവാലയങ്ങള്‍, അവയിലെ വാസ്തു വിദ്യ,ഇസ്‍ലാം മത വിശ്വാസികളുടെ ജീവിത ശൈലി, സംസ്‌കാരം, അവരുടെ തനതു കലാരൂപങ്ങള്‍ ഉല്‍സവങ്ങള്‍ ഇവയെക്കുറിച്ചെല്ലാമുളള വിവരണം ഈ മൈക്രോസൈറ്റില്‍ ഉണ്ടായിരിക്കും. ആറ് അധ്യായങ്ങളായിട്ടായിരിക്കും ഇവയെല്ലാം പ്രതിപാദിക്കുന്നത്.

കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചമതമാണ് ഇസ്‍ലാം. അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു വിരല്‍തുമ്പില്‍ ലഭ്യമാകുന്നത് വിനോദസഞ്ചാരികള്‍ക്ക് വളരെയേറെ ഗുണം ചെയ്യുമെന്നാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മതപണ്ഡിതര്‍, ചരിത്രകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ എന്നിവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നില്‍ ഇത് വലിയ പങ്ക് വഹിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 സർക്കാർ ചിലവിൽ ഇസ്‍ലാം മതം പ്രചരിപ്പിക്കാനുള്ള ഈ നീക്കത്തെ അംഗീകരിക്കാൻ കഴിയില്ല .ഇസ്‍ലാം കേരളത്തിൽ വരുന്നതിനു മുമ്പും ഇവിടെ മറ്റു മതങ്ങൾ ഉണ്ടായിരുന്നു , വരുന്ന വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നെങ്കിൽ എല്ലാ മതങ്ങളെയും ഒരേപോലെതന്നെ പരിചയപ്പെടുത്തണം അല്ലാതെ ഇസ്‍ലാം മതത്തിന് പ്രത്യേക പരിഗണന കൊടുക്കാൻ ഇത് ഇവിടെ ഇസ്‍ലാമിക ഭരണമല്ല നടക്കുന്നത്. എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

ഇതേ വിവരങ്ങൾ ഉൾപ്പെടുന്ന മറ്റൊരു വിഡിയോ കാണാം

ടൂറിസം പ്രചരിപ്പിക്കാൻ ഇനി മതവും, ഇസ്‍ലാം ഇൻ കേരള എന്ന മൈക്രോ സൈറ്റുണ്ടാക്കാൻ 93.8 ലക്ഷം അനുവദിച്ചു എന്ന വാർത്താ കാർഡിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.കാർഡിൽ പ്രചരിക്കുന്ന മൈക്രോ സൈറ്റുകളെക്കുറിച്ചാണ് ആദ്യം ഞങ്ങൾ തിരഞ്ഞത്. ഇത് സംബന്ധിച്ച് മനോരമ ഓൺലൈൻ  നൽകിയ വാർത്ത കാണാം

ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളിൽ നിന്ന് സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളെ പരിചയപ്പെടുത്തുകയും പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്യുന്നതാണു മൈക്രോ സൈറ്റുകളെന്ന് വ്യക്തമായി. ശബരിമല തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന നവീകരിച്ച മൈക്രോസൈറ്റും വികസിപ്പിക്കുന്നുണ്ടെന്നും ഇത് കൂടാതെ ഇസ്‌ലാം മതത്തിലെ സവിശേഷമായ ആചാരങ്ങള്‍, കലകള്‍, ഉത്സവങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സമഗ്ര വിവരങ്ങ ള്‍അടങ്ങുന്ന മൈക്രോസൈറ്റും രൂപകല്‍പന ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പം  പദ്‍മനാഭ സ്വാമി ക്ഷേത്രത്തിലെ ഓഗ്മെന്റഡ് റിയാലിറ്റി ഹെറിറ്റേജ് ടൂറിനായി 60 ലക്ഷം രൂപ അനുവദിച്ചതായും വിവരങ്ങളിലുണ്ട്.

കൂടാതെ നേരത്തേ കേരളത്തിലെ ക്ഷേത്രങ്ങള്‍ , ക്രിസ്തുമതം , ജൂതമതം  എന്നിവയെക്കുറിച്ചും സമാനമായ മൈക്രോസൈറ്റുകള്‍ ‌വികസിപ്പിച്ചിരുന്നു. ഈ പദ്ധതികളിലൂടെ തീര്‍ഥാടന ടൂറിസത്തിന്‍റെ സമഗ്ര പുരോഗതിയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

റിപ്പോർട്ട് സംബന്ധിച്ച ടൂറിസം വകുപ്പിന്റെ അറിയിപ്പിനായി ഞങ്ങൾ പിആർഡി വകുപ്പുമായി ബന്ധപ്പെട്ടു.  ടൂറിസം വകുപ്പ് മൈക്രോസൈറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്താ കുറിപ്പ് ഞങ്ങൾക്ക് ലഭിച്ചു. പ്രോജക്ട് തുകയും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വിശദമായ എസ്റ്റിമേറ്റ് തുകയും അറിയിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.

ഇതിൽ നിന്ന് ഇസ്‍ലാം മത പ്രചാരണത്തിനായി സര്‍ക്കാര്‍ പണം ധൂർത്തടിക്കുന്നുവെന്ന അവകാശവാദം തെറ്റാണ്. സംസ്ഥാനത്തിന്‍റെ സമ്പന്നവും വൈവിധ്യപൂര്‍ണവുമായ പൈതൃകം അനാവരണം ചെയ്യുന്നതിന് വ്യത്യസ്തങ്ങളായ മൈക്രോസൈറ്റുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഇസ്‍ലാം ഇന്‍ കേരള എന്ന മൈക്രോസൈറ്റ് സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ക്ഷേത്രങ്ങള്‍, ക്രിസ്തുമതം , ജൂതമതം, എന്നിവയുടെ വിവരങ്ങളടങ്ങിയ മൈക്രോസൈറ്റുകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

വാസ്തവം

സർക്കാർ ചിലവിൽ ഇസ്‍ലാം മത പ്രചാരണമെന്ന അവകാശവാദം തെറ്റാണ്. ‌കേരളത്തിലെ ആരാധനാലയങ്ങളെപ്പറ്റി വിവരണം നല്‍കുന്ന തീര്‍ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള മൈക്രോസൈറ്റിന് വേണ്ടിയാണ് തുക അനുവദിച്ചത്.

English Summary:The claim that Islam is being propagated at government expense is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com