ADVERTISEMENT

മുൻ നാവികസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാർക്ക് ഖത്തർ കോടതി അടുത്തിടെ വിധിച്ച വധശിക്ഷ റദ്ദാക്കിയതായി ഖത്തർ പ്രഖ്യാപിച്ചുവെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 2023 ഒക്‌ടോബർ 26-ന് വിരമിച്ച ഏഴു നാവിക ഉദ്യോഗസ്ഥരും ഒരു നാവികനും ഉൾപ്പെടെ എട്ടു ഇന്ത്യക്കാർക്ക് ഖത്തറിലെ കോടതി വധശിക്ഷ വിധിച്ചിരുന്ന സംഭവത്തിന്റെ വിവിധ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. സ്വകാര്യ കമ്പനിയായ അൽ ദഹ്‌റയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ   ഒരു അന്തർവാഹിനിയുമായി ബന്ധപ്പെട്ട് ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

റിപ്പോർട്ടുകൾ പ്രകാരം വധശിക്ഷയ്‌ക്കെതിരെ ഒരു അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്, ഖത്തറിലെ ഒരു ഉയർന്ന കോടതി ഇതിനകം തന്നെ ഹർജി അംഗീകരിച്ചു. 

കൂടുതൽ കീവേഡുകളുടെ തിരയലിൽ പ്രമുഖ മാധ്യമപ്രവർത്തകൻ അഭിനന്ദൻ മിശ്ര 2023 ഡിസംബർ 1-ന് നൽകിയ എക്സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. 

മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസിൽ ഇന്നലെ ദോഹ ഖത്തറിൽ വാദം കേൾക്കൽ നടന്നു. ആദ്യമായി കോടതിയിൽ സംസാരിക്കാനും അഭിസംബോധന ചെയ്യാനും അവർക്ക് അവസരം ലഭിച്ചു. വാദം കേൾക്കൽ തുടരും എന്നായിരുന്നു ഇതിലുണ്ടായിരുന്നത്. ഒപ്പമുള്ള മറ്റൊരു പോസ്റ്റിൽ അടുത്ത വാദം ഡിസംബർ ഏഴിനായിരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

കൂടാതെ ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരി കുമാറിനെ ഉദ്ധരിച്ച് 2023 ഡിസംബർ 1 ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ ഒരു വാർത്താ റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി .

ശിക്ഷിക്കപ്പെട്ട മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഖത്തറിലെ മുൻ നാവിക ഉദ്യോഗസ്ഥർ വെറ്ററൻമാരാണ്.അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടതുണ്ട്. അവരെ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ ഇന്ത്യൻ ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അഡ്മിറൽ ആർ.ഹരി കുമാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിവരങ്ങളുടെ കൂടുതൽ വ്യക്തതയ്ക്കും സ്ഥിരീകരണത്തിനുമായി ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയത്തിന് ഞങ്ങൾ ഇമെയിൽ അയച്ചു. പ്രതികരണം ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ ഞങ്ങൾ നൽകുന്നതാണ്.

∙ വാസ്തവം

നിലവിൽ, കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. മുൻ സൈനികരുടെ വധശിക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് ഖത്തറിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary: No truth to claims of Qatar quashing death sentence for Eight Indian Navy Officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com