ADVERTISEMENT

‘വാറ്റ് ചാരായം അടിച്ചു പൂസായ പുലി’യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. എന്നാൽ ആ വിഡിയോയിൽ ഒരു ട്വിസ്റ്റുണ്ട്. വാസ്തവമറിയാം

∙ അന്വേഷണം

തരാഗഡ് ഗ്രാമത്തിൽ വാറ്റ് ചാരായം അടിച്ചു പൂസായ പുലി താൻ ആരാണെന്നറിയാതെ പൂച്ചയെപ്പോലെ ഗ്രാമത്തിൽ അലയുന്ന രസകരമായ കാഴ്ച.... നിങ്ങൾ എത്ര വലിയ പുലി ആയാലും മദ്യം ആരോഗ്യത്തിനു ഹാനികരം എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം.

ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ച് വൈറൽ വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ പരിശോധിച്ചപ്പോൾ സമാന ദൃശ്യങ്ങളടങ്ങിയ ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.

മധ്യപ്രദേശിലെ ബർവാനി ഗ്രാമത്തിൽ പുള്ളിപ്പുലി എത്തിയത് പരിഭ്രാന്തി പരത്തി എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.ആൾക്കൂട്ടത്തിനു നടുവിലൂടെ അവശനായി നടന്നു പോകുന്ന പുലിയാണ് ദൃശ്യങ്ങളിലുള്ളത്. വിഡിയോയിലെ വിവരങ്ങൾ പ്രകാരം പൻസെമൽ ഫോറസ്റ്റ് റേഞ്ചിലെ ജൽഗോണിലെ ഗോട്ടു പാട്ടീലിന്റെ വയലിലാണ് പുള്ളിപുലിയെ കണ്ടത്.

കൂടുതൽ തിരയലിൽ വിഡിയോയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു.

മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ ആളുകൾ രോഗബാധിതനായ പുള്ളിപ്പുലിക്കൊപ്പം സെൽഫിയെടുക്കുന്നതും മൃഗത്തിന്റെ മുകളിൽ കയറാൻ ശ്രമിച്ച സംഭവം വിവാദമായി. സംഭവം പുറത്തറിഞ്ഞതോടെ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ഇൻഡോർ നഗരത്തിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി. പുള്ളിപ്പുലിയ്ക്ക് മസ്തിഷ്ക വൈകല്യമുണ്ടെന്നും അവശനിലയിലാണെന്നും ജീവനുവേണ്ടി മല്ലിടുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗുരുതരാവസ്ഥയിലായ പുള്ളിപ്പുലിക്ക് മസ്തിഷ്ക തകരാറുകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ ഇൻഡോറിലെ കമല നെഹ്‌റു മൃഗശാലയുടെ ചുമതലയുള്ള ഡോ. ഉത്തം യാദവ് പറഞ്ഞു.

ഇതിൽ നിന്ന് വിഡിയോയെക്കുറിച്ചുള്ള അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.

∙ വാസ്തവം

തരാഗഡ് ഗ്രാമത്തിൽ വാറ്റ് ചാരായം അടിച്ചു പൂസായ പുലി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിധാരണാജനകമാണ്. മസ്തിഷ്ക തകരാർ മൂലമാണ് പുള്ളിപ്പുലി അസ്വാഭാവികമായ രീതിയിൽ പ്രതികരിച്ചത്.

English Summary: The Viral video circulating the Drunk leopard in Iklera is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com