ADVERTISEMENT

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് തരംഗമാണ് പലപ്പോഴും എഐ ചിത്രങ്ങൾ. ഡീപ് ഫേക്ക് അടക്കമുള്ള ചിത്രങ്ങളും വിഡിയോകളും വരും കാലങ്ങളിൽ സമൂഹത്തിൽ ചോദ്യചിഹ്നമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ നടൻ ഷാറൂഖ് ഖാന്റെ കുട്ടിക്കാലത്തേതെന്ന  അവകാശവാദത്തോടെ കുറച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

കുട്ടിക്കാലത്തെ സുന്ദരനായ ഷാറൂഖെന്ന തലക്കെട്ടോടെയാണ് വസ്തുത പരിശോധനയ്ക്കായി ഈ ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിച്ചത്. 

ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ ചിത്രം പരിശോധിച്ചപ്പോൾ 2023 ഓഗസ്റ്റ് 31-ന് ഒരു മാഗസിൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത ഗാലറിയിൽ നിന്ന് ഈ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. ഷാറൂഖ് ഖാന്റെയും നയൻതാരയുടെയും എഐ ചിത്രങ്ങൾ എന്ന തലക്കെട്ടോടെയാണ് റിപ്പോർട്ട്.

AI യഥാർത്ഥത്തിൽ ലോകത്തെ ഏറ്റെടുത്തു, കുറച്ച് കാലമായി, വ്യത്യസ്ത പ്രായ വിഭാഗങ്ങളിലും സിനിമകളിലും തീമുകളിലും താരങ്ങളെ പുനർനിർമ്മിക്കുന്ന ഒന്നിലധികം ചിത്രങ്ങൾ ഉണ്ട്. ഏറ്റവും പുതിയത്, ഷാറൂഖ് ഖാൻ, നയൻതാര, പങ്കജ് ത്രിപാഠി തുടങ്ങിയ താരങ്ങളെ അവരുടെ ഇപ്പോഴത്തെ മുഖങ്ങൾ കൂടുതൽ ബാലിശവും യുവത്വവുമുള്ള കുട്ടികളായി രൂപാന്തരപ്പെടുത്തുന്നതാണ്. റിപ്പോർട്ടിൽ പറയുന്നു. ഷാറൂഖ് ഖാൻ, രജനികാന്ത്, ദുൽഖർ സൽമാൻ, രാധിക ആപ്‌തെ, മമ്മൂട്ടി, പങ്കജ് ത്രിപാഠി,മോഹൻലാൽ, ഫഹദ് തുടങ്ങിയവരുടെയെല്ലാം എഐ ചിത്രങ്ങൾ വെബ്സൈറ്റിലുണ്ട്. ശ്രദ്ധേയമായ AI-ചിത്രങ്ങൾ എന്നാണ്  തലക്കെട്ട്. റിപ്പോർട്ടിനൊപ്പമുള്ള വിവരങ്ങളിൽ ചിത്രം ഇവയെല്ലാം എഐ നിർമിതമാണെന്ന് വ്യക്തമായി.

മറ്റൊരു വെബ്സൈറ്റിൽ  ഷാറൂഖ് ഖാന്റെ  കുട്ടിക്കാലത്തെ ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. വൈറൽ ചിത്രങ്ങളുമായി അതിന് സാമ്യമില്ല.

താരങ്ങളുടെ നിലവിലുള്ള മുഖത്തോടു സാദൃശ്യമുള്ള ചിത്രങ്ങൾ തന്നെയാണ് ചെറുപ്പത്തിലേതെന്ന തരത്തിൽ എഐ ഉപയോഗിച്ച് നിർമിച്ചിരിക്കുന്നത്. കൂടുതൽ തിരയലിൽ മറ്റൊരു ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്ന് ഇതേ ചിത്രം ഞങ്ങൾക്ക് ലഭിച്ചു.

പിന്നീട് എഐ ഇമേജ് പരിശോധന ടൂളായ IS It AIയിൽ ചിത്രം പരിശോധിച്ചു. ചിത്രം 94.25 ശതമാനവും എഐ നിർമിതമാണെന്ന് സ്ഥിരീകരിച്ചു. കൂടാതെ എഐ ചിത്രങ്ങളെ സംബന്ധിച്ച് വൈദഗ്ധ്യമുള്ള വ്യക്തിയുമായി സംസാരിച്ചപ്പോൾ ഇവ AI സൃഷ്ടിച്ച ചിത്രങ്ങളാണെന്നും ഇവ യഥാർഥമല്ലെന്നും AI ടൂളുകളുടെ സഹായത്തോടെയാണ് ഇവ നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷർട്ട് ശരിയായി വരച്ചിട്ടില്ലാത്ത രണ്ടാമത്തെ ചിത്രത്തിൽ പിശകുകൾ കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഷാറൂഖിന്റെ ബാല്യകാല ചിത്രങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ മറ്റൊരു വെബ്സൈറ്റ് ഗാലറിയിലും  ഷാറൂഖിന്റെ ബാല്യകാല ചിത്രങ്ങൾ പങ്ക്‌വച്ചിട്ടുണ്ട്.

∙ വാസ്തവം

ഷാറൂഖ് ഖാന്റെ ബാല്യകാലത്തേതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന  ചിത്രം എഐ നിർമ്മിതമാണ്.

English Summary :The image circulating with claims of Shahrukh Khan's childhood was created by AI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com