ADVERTISEMENT

ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊല്ലം കരുനാഗപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിന് ഹോട്ടല്‍ ഉടമയെ അക്രമി സംഘം മര്‍ദ്ദിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. 

∙ അന്വേഷണം

ശ്രീമതി ശോഭ സൂരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്റെ ഹോട്ടൽ തല്ലിപൊളിച്ചു .അവരെ ക്രൂരമായി തല്ലുന്നു. കരുനാഗപ്പള്ളിയിലെ രംഗം. കമ്മ്യൂണിസ്റ്റ് ജിഹാദി കിരാതന്മാർക്കെതിരേ പ്രതികരിക്കു. കഷ്ടം പ്രബുദ്ധ സാച്ചര ഖേരളം എന്ന കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

കീവേഡുകളുടെ പരിശോധനയിൽ ഭക്ഷണം തീർന്നു പോയതിന് കരുനാഗപ്പള്ളിയിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു എന്ന തലക്കെട്ടോടെ ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

കരുനാഗപ്പള്ളി ആലുമുക്കിലെ ദോശക്കടയിൽ മാർച്ച് 17ന് രാത്രിയിലാണ് സംഭവം നടന്നത്. നാലു യുവാക്കൾ ചേർന്നാണ് കട അടിച്ചു തകർത്ത്. ഹോട്ടലിലെ ജീവനക്കാർകും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും മർദ്ദനത്തിൽ പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ഹോട്ടൽ ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തതായും പ്രതികൾ ഒളിവിലാണെന്നുമാണ് വാർത്തയിലുള്ളത്. വൈറലായ വിഡിയോയിലെ ദൃശ്യങ്ങള്‍ക്ക് സമാനമായ ചിത്രമാണ് റിപ്പോർട്ടിലും നൽകിയിട്ടുള്ളത്. 

വിശദമായ തിരയലിൽ സംഭവത്തിന്റെ ചില വിഡിയോ ദൃശ്യങ്ങളും ഞങ്ങൾക്ക് ലഭിച്ചു. DC Trolls Reaction എന്ന പേജിലുള്ള വിഡിയോ കാണാം.

സ്ഥിരീകരണത്തിനായി ഞങ്ങൾ പ്രദേശത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സംഭവത്തിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല. പ്രതികൾ ഹോട്ടലിലെത്തിയപ്പോൾ ഭക്ഷണം വൈകുമെന്ന് കടയുടമ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഇതിനെ തുടർന്നാണ് അക്രമസംഭവങ്ങളുണ്ടായത്. പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. പൊലീസ് അധികൃതർ പറഞ്ഞു.

∙ വസ്തുത

ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രന്‍റെ പോസ്റ്റര്‍ പതിച്ചതിന് ഒരു സംഘമാളുകൾ ഹോട്ടലുടമയെ മർദ്ദിച്ചെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഹോട്ടൽ ഉടമയെ അക്രമിക്കുന്ന വിഡിയോയാണിത്. 

English Summary :The video circulating claiming that a hotel owner was beaten up for putting up a poster of Shobha Surendran is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com