sections
MORE

കാറിന് തീ പിടിച്ചാൽ ഇൻഷുറൻസ് കിട്ടുമോ?

aero-show-fire
Image Source-Twitter
SHARE

എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 300 കാറുകളാണ് അഗ്നിക്കിരയായത്. എയ്റോ ഷോ കാണാനെത്തിയ ആളുകളുടെതാണ് കാറുകള്‍. ഇങ്ങനെ തീപിടിക്കുന്ന കാറുകൾക്ക് ഇൻഷുറൻസ് ലഭിക്കുമോ എന്നാകും മിക്കവരുടെയും സംശയം. ഇത്തരത്തിൽ സംഭവിക്കുന്ന അപകടങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷയുണ്ടായിരിക്കും. വാഹനത്തിന് തീപിടിച്ചാൽ ഇലക്ട്രോണിക് സാധനങ്ങളും വയറിങ്ങും എൻജിനുമടക്കം ഒട്ടുമിക്ക ഭാഗങ്ങൾക്കു കേടുപാടുകൾ വരാൻ സാധ്യതയുണ്ട്.‌

INDIA-AVIATION-ARMAMENT-AIR-SHOW

മിക്കവാറും വാഹനം ടോട്ടൽ ലോസ് പരിതിയിലായിരിക്കും ഉൾപ്പെടുത്തുക. അപ്പോൾ ഇൻഷുറൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന ഐഡിവിഐ തുക നഷ്ടപരിഹാരമായി ലഭിക്കും. ഇൻഷുറൻസിന്റെ ഒർജിനൽ പേപ്പറും ആർസിബുക്കും കത്തി നശിച്ചാലും പേടിക്കാനില്ല ഡ്യൂപ്ലിക്കേറ്റ് എടുത്താൽ ഇൻ‍ഷുറൻസ് ലഭിക്കും.

വാഹനത്തിന് തീ പിടിച്ചാൽ സുരക്ഷ ഉറപ്പാക്കുക

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ തീ പിടിക്കുന്നുവെന്ന് കണ്ടാൽ ആദ്യം വാഹനം ഓഫാക്കുക. എന്നാൽ ബെംഗളൂരുവിൽ സംഭവിച്ചതുപോയാണ് കാര്യങ്ങളെങ്കിൽ വാഹനത്തിൽ നിന്നും സുരക്ഷിത അകലം പാലിക്കുക. ഒരിക്കലും സ്വയം തീ അണയ്ക്കാൻ ശ്രമിക്കരുത്. കാരണം വാഹനത്തിന്റെ ഘടകങ്ങളിൽ തീ പിടിക്കുന്നതുമൂലം വിഷമയമായ വായു പ്രവഹിക്കാം, അതു നിങ്ങളുടെ ജീവനു തന്നെ അപകടം വരുത്താം. ബോണറ്റിനകത്താണു തീപിടിക്കുന്നതെങ്കിൽ ബോണറ്റ് ഉയർത്താൻ ശ്രമിക്കരുത്. അതു തീ കൂടുതൽ പടരാൻ കാരണമാകും. കൂടുതൽ ഓക്സിജനുമായി കോണ്ടാക്റ്റിൽ എത്തുന്നതാണ് ഇതിനു കാരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA