ADVERTISEMENT

മഴക്കാലം  വാഹനങ്ങൾക്കും അത്ര നല്ല സമയമല്ല. കേടുപാടുകൾ ധാരാളം വരുന്നത് ഈ സമയങ്ങളിലാണ്. മഴയത്ത് വാഹനങ്ങൾക്ക് കുഴപ്പങ്ങൾ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. 

കനത്ത മഴയിൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് വാഹനങ്ങളുടെ എൻജിന്റെ കേടുപാടിനു കാരണമാകുന്നു. ശരിയായ ആഡ് ഓൺ കവറേജിനോടൊപ്പം ഒരു കോംപ്രിഹെൻസിവ് മോട്ടർ ഇൻഷുറൻസ് പോളിസി, സ്വന്തം പോക്കറ്റിൽനിന്ന് വലിയ തുക ചെലവാകുന്നത് ഒഴിവാക്കുന്നു. വെള്ളത്തിൽ മുങ്ങിയതുമൂലം എൻജിൻ തകരാറിലായതിനുള്ള (ഹൈഡ്രോസ്റ്റാറ്റിക് ലോക്ക്) പരിരക്ഷയും പാർട്സുകളുടെ റിപ്പയറിനും മാറ്റിവയ്ക്കലിനുമുള്ള ഡിപ്രീസിയേഷൻ തുകയും ഒരു സ്റ്റാന്റേഡ് മോട്ടർ ഇൻഷുറൻസ് പോളിസി നൽകുന്നില്ലെന്ന് പലർക്കും അറിയില്ല. അതിനാൽ, ചെലവുകൾ സ്വന്തം കീശയിൽനിന്ന് അവർ നൽകുന്നു. അത്തരം സന്ദർഭങ്ങളിൽ വളരെ ഉപകാരപ്രദമായേക്കാവുന്ന ആഡ് ഓൺ പരിരക്ഷകൾ ഇവയാണ്:

ഡിപ്രീസിയേഷൻ കവർ: വാഹനത്തിന് ഭാഗികമായ നാശനഷ്ടം ഉണ്ടായാൽ, പരിശോധന നടത്തി അറ്റകുറ്റപണികൾക്കിടയിൽ മാറ്റിവെക്കുവാൻ അനുമതി ലഭിച്ചിട്ടുള്ള ഭാഗങ്ങളുടെ മുഴുവൻ അല്ലെങ്കിൽ ഭാഗീകമായ ഡിപ്രീസ്യേഷൻ തുക ഇത് കവർ ചെയ്യുന്നു

എൻജിൻ പ്രൊട്ടക്ടർ -  പ്രളയം മൂലം എൻജിനിൽ വെള്ളം കയറുക, ഓയിൽ ലീക്ക് ചെയ്ത് ഗിയർ ബോക്‌സിന് സംഭവിക്കുന്ന കേടുപാട് തുടങ്ങി എൻജിനുമായി ബന്ധപ്പെട്ട് വാഹനത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഇത് കവർ ചെയ്യുന്നു.

24*7 സ്‌പോട്ട് അസിസ്റ്റൻസ് - ഇത് പോളിസിഉടമകൾക്ക് 24 മണിക്കൂറും എമർജൻസി റോഡ്‌സൈഡ് അസിസ്റ്റൻസ് നൽകുന്നു. പഞ്ചറായ ടയറുകൾ ശരിയാക്കുക, കാർ ബാറ്ററി ജമ്പ്സ്റ്റാർട്ട് ചെയ്യുക, ടോവിങ് സൗകര്യം, അപകടമുണ്ടായെങ്കിൽ ആവശ്യമായ നിയമോപദേശം മുതലായ അടിയന്തര ഘട്ടങ്ങളിൽ നൽകുന്ന സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com