ലോൺ എടുത്ത് പുതിയ കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇതൊന്നു വായിക്കൂ

new-car
New Car
SHARE

ജോബിൻ പുതിയ കാർ വാങ്ങുന്നതിനായി ലോണിനെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിൽ പോയി. ഇപ്പോൾ പലിശ കുറവാണെന്ന് മാധ്യമങ്ങളിൽ വാർത്ത കണ്ടതാണു പുതിയ കാർ വാങ്ങാൻ തീരുമാനിച്ചത്. ജോബിന്റെ സൃഹൃത്തു കുറച്ചു ദിവസങ്ങൾക്കു മുൻപു പുതിയ എസ്‌യുവി എടുത്തിരുന്നു. 8.9 % പലിശനിരക്കിൽ കാർ വിലയുടെ 80% വരെ ബാങ്ക് ലോണും നൽകി.

ജോബിൻ ആവശ്യമായ രേഖകൾ സഹിതം ലോണിന് അപേക്ഷിച്ചു. ലോൺ അനുവദിക്കപ്പെട്ടു. പക്ഷേ, പലിശ കുറച്ചു കൂടുതലാണ് 9.25 %. എന്തുകൊണ്ടാണ് ജോബിനും സുഹൃത്തിനും വ്യത്യസ്ത പലിശനിരക്കുകൾ വന്നത്? കാരണം ജോബിന്റെ ക്രെഡിറ്റ് സ്കോർ കുറവായിരുന്നു. ഓരോ വ്യക്തിയുടെയും ക്രെഡിറ്റ് സ്കോർ അനുസരിച്ചാണ് കാർ ലോൺ പലിശ നിശ്ചയിക്കുന്നത്. 300 മുതൽ 900 വരെയാണ് ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് സ്കോർ 750 മുകളിലാണെങ്കിൽ നിങ്ങൾ സുരക്ഷിത വിഭാഗത്തിലാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ മികച്ചതാണെന്നർഥം. ചുരുങ്ങിയത് 600 പോയിന്റെങ്കിലും ഉണ്ടെങ്കിലേ ബാങ്ക് വാഹന ലോൺ അനുവദിക്കൂ. നിങ്ങളുടെ ജോലി, ബാങ്ക് ഇടപാടുകൾ തുടങ്ങിയവ അനുസരിച്ചാകും ബാങ്കുകൾ പലിശ നിശ്ചയിക്കുക. 

ക്രെഡിറ്റ് സ്കോർ അനുസരിച്ചു പലിശയിൽ ഉണ്ടാകുന്ന വ്യത്യാസം (ഓരോ ബാങ്കിലും നിരക്കുകളിൽ മാറ്റം വരാം)

card

ആവശ്യമായ രേഖകൾ

പാൻ കാർഡ് ആധാർ കാർഡ്, മൂന്നു മാസത്തെ സാലറി സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തെ ഫോം 16 അല്ലെങ്കിൽ ഇൻകം ടാക്സ് അടച്ച രേഖകൾ, സാലറി അക്കൗണ്ട് കഴിഞ്ഞ 12 മാസങ്ങളായി അതേ ബാങ്കിലാണെങ്കിൽ ഫോം 16 സമർപ്പിക്കേണ്ടതില്ല.  

card-1
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA