പ്രധാന റോഡിലേക്കു പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, ഒഴിവാക്കാം അപകട മരണങ്ങൾ

accident
Representative Image
SHARE

വൈക്കം–ആലപ്പുഴ റൂട്ടിൽ ചേരുംചുവട് പാലത്തിനു സമീപം കാറും ബസും കൂട്ടിയിടിച്ച് പൊലിഞ്ഞത് നാലു ജീവൻ. പൊക്കറ്റ് റോഡിൽ നിന്ന് മെയിൻ റോഡിലേയ്ക്ക് പ്രവേശിക്കുമ്പോൾ കാണിച്ച ചെറിയ ശ്രദ്ധക്കുറവ് അല്ലെങ്കിൽ അറിവില്ലായ്മയാണ് അപകട കാരണം. ഡ്രൈവ് ചെയ്യുമ്പോൾ മറക്കാതിരിക്കാൻ അപായത്തെ മറികടക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

∙ പുലർച്ചെ പോക്കറ്റ് റോഡുകളിൽ നിന്നു പ്രധാന പാതയിലേക്കു കയറുന്ന സമയത്ത് കൂടുതൽ ശ്രദ്ധ വേണം.

∙ റോഡിൽ തിരക്കില്ലെന്നു കരുതി അമിത വേഗതയിൽ പ്രധാന പാതയിലേക്കു പ്രവേശിക്കുന്നത് അപകടത്തിന് ഇടയാക്കും.

∙ പോക്കറ്റ് റോഡുകളിൽ നിന്നും പ്രധാന പാതയിലേക്കു  പ്രവേശിക്കുമ്പോൾ പ്രധാന പാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്കു മുൻഗണന നൽകണം.

∙ പോക്കറ്റ് റോഡിലേക്ക് കയറുമ്പോഴും, അവിടെ നിന്ന് പ്രധാന പാതയിലേക്കു പ്രവേശിക്കുമ്പോഴും അമിത വേഗം ഒഴിവാക്കണം.

∙ ഇടവഴികളിൽ വെളിച്ചക്കുറവ് സാധാരണമാണ്. ഈ സാഹചര്യത്തിൽ വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യുക. 

∙ നഗരങ്ങളിലെ ജംക്‌ഷനുകളിൽ ഒന്നിലധികം പോക്കറ്റ് റോഡുകൾ പ്രധാന പാതയിലേക്ക് എത്തും. ഈ സ്ഥലത്ത് ഹൈമാസ്റ്റ് 

ലൈറ്റുകളും കാണും. ഹൈമാസ്റ്റ് ലൈറ്റിന്റെ വെളിച്ചം മൂലം വാഹനങ്ങളുടെ ലൈറ്റുകളുടെ വെളിച്ചം ശ്രദ്ധിക്കാൻ ഡ്രൈവർമാർക്കു കഴിയില്ല. ഈ ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

∙ ഇടവഴിയിൽ  നിന്നും പ്രധാന പാതയിലേക്കു കയറുന്ന ഭാഗങ്ങളിൽ ഹമ്പ്, സിഗ്നൽ എന്നിവ സ്ഥാപിക്കണം.

∙ പ്രധാന പാതയിലേക്കു കയറുന്നതിനു മുൻപായി ലൈറ്റ് ഡിം ചെയ്യുന്നതു നല്ലതാണ്.  മറ്റു വാഹനങ്ങൾ നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം തിരിച്ചറിയും. 

(വിവരങ്ങൾക്കു കടപ്പാട് : എം.കെ. ജയേഷ്‌ കുമാർ ജോയിന്റ് ആർടിഒ, ഇടുക്കി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA