ADVERTISEMENT

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് താപനില. ഇപ്പോൾ തന്നെ ചൂട് സഹിക്കാവുന്നതിലും അപ്പുറത്തേയ്ക്ക് കടന്നു. മനുഷ്യരെ മാത്രമല്ല മൃഗങ്ങളേയും വാഹനങ്ങളേയുമെല്ലാം ഉയരുന്ന താപനില പ്രതികൂലമായി ബാധിക്കും. ചൂടത്ത് പുറത്തിറങ്ങിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ധാരാളമുണ്ട്. അക്കാര്യങ്ങളുടെ കൂട്ടത്തിൽ സോഷ്യൽ മിഡിയകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന പോസ്റ്റാണ്. ചൂടു കൂടുന്ന അവസ്ഥയിൽ വാഹനങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നത്. ഗൾഫ് രാജ്യങ്ങളിൽ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നമ്മുക്കും അത് ബാധകമാണെന്നുമാണ് തട്ടിവിടുന്നത്.

ശരിക്കും ചൂടുകാലത്ത് ഫുൾടാങ്ക് ഇന്ധനം നിറച്ചാൽ എന്താണ് കുഴപ്പം? അന്തരീക്ഷ താപനില വർദ്ധിക്കുന്നതുകൊണ്ട് ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നതു വാഹനം തീപിടിക്കുന്നതിന് കാരണമാകുമെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്? ചൂടത്ത് ഇന്ധനം ഫുൾടാങ്ക് നിറച്ചാൽ എന്താണ് കുഴപ്പം. 

ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് താനും. വാഹന നിർമാതാക്കൾ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. സുരക്ഷിതമല്ലത്ത വാഹനങ്ങൾ അവർ പുറത്തിറക്കില്ല. വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവിൽ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com