ടയറിന്റെ ആയുസ് വർദ്ധിപ്പിക്കാൻ 5 എളുപ്പ വഴികൾ

tyre
Tyre
SHARE

സുരക്ഷിതയാത്രക്ക് ടയറുകളുടെ പ്രാധാന്യം വളരെ വലുതാണ്. എല്ലാവരും വാഹനത്തിന്റെ പെര്‍ഫോമെന്‍സില്‍ ഏറെ ശ്രദ്ധയുള്ളവരാണെങ്കിലും അധികമാര്‍ക്കും ടയറുകളെ ശ്രദ്ധിക്കാറില്ല. ടയറുകളുടെ കാര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ സുരക്ഷയെ അത് വർധിപ്പിക്കുമെന്ന് മാത്രമല്ല പോക്കറ്റിലെ പണം പോവുന്നത് തടയാനും സഹായിക്കും. ടയറുകളുടെ പരിചരണത്തിന് സഹായിക്കുന്ന പഞ്ചശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. 

വായു പ്രധാനം

കൃത്യമായ അളവില്‍ ടയറിനകത്ത് എയറുണ്ടെന്ന് ആഴ്ചയിലൊരിക്കലെങ്കിലും പരിശോധിക്കണം. ടയറുകളുടെ പ്രകടനത്തിലും കാര്യക്ഷമതയിലും എയര്‍ പ്രഷറിനുള്ള പങ്ക് ചെറുതല്ല. ഈ പരിശോധനകള്‍ ടയറുകളുടെ ആയുസ്സ് കൂട്ടും. ഓരോ വാഹനങ്ങളുടേയും ടയറുകളില്‍ ആവശ്യമായ എയര്‍ പ്രഷറിനെക്കുറിച്ച് നിർമാതാക്കള്‍ വാഹനത്തിലൊട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലോ ഉടമകള്‍ക്കുള്ള നിര്‍ദേശങ്ങളിലോ രേഖപ്പെടുത്തിയിരിക്കും. 

നൈട്രജന്‍ നല്ലതിന്

സാധാരണ വായുവിനെ അപേക്ഷിച്ച് സാവധാനത്തില്‍ മാത്രമേ നൈട്രജന്‍ ചൂടാവൂ. അതുകൊണ്ടുതന്നെ ചൂടിനനുസരിച്ച് വലുപ്പം കൂടുന്ന പ്രവണത കുറയും. ദീര്‍ഘസമയം ഓടിയാലും എയര്‍ പ്രഷറില്‍ കാര്യമായ മാറ്റം വരില്ല. സാധാരണ വായു കണികകളെ അപേക്ഷിച്ച് നൈട്രജന്‍ കണികകള്‍ക്ക് വലുപ്പം കൂടുതലാണ്. അവ സഞ്ചരിക്കുന്നതാകട്ടെ കുറഞ്ഞ വേഗതയിലുമാണ്. അതുകൊണ്ടുതന്നെ സാധാരണ വായു പുറത്തുപോകുന്നത്ര വേഗത്തില്‍ നൈട്രജന്‍ ചോരില്ല. ഇതും താരതമ്യേന ദീര്‍ഘമായി എയര്‍ പ്രഷര്‍ കൃത്യമായിരിക്കാന്‍ സഹായിക്കും. 

വാഹനത്തിന്റെ ആരോഗ്യം ടയറിന്റേയും

വാഹനത്തില്‍ നിന്നുണ്ടാകുന്ന ഏതു അധിക ചലനങ്ങളും ഇളക്കങ്ങളും ടയറിനെയും ബാധിക്കും. ബ്രേക്ക്, സസ്‌പെന്‍ഷന്‍ തുടങ്ങിയ ഭാഗങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടയറിന്റെ ആയുസ്സ് കുറക്കുക കൂടിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ പരിശോധനകള്‍ കൃത്യമായ സമയത്ത് നടത്തുന്നുവെന്ന് ഉറപ്പുവരുത്തുക.

മോശം ഡ്രൈവിങ് വേണ്ട

അമിത വേഗത, അനാവശ്യ ഇരമ്പല്‍, ബ്രക്ക് ചവിട്ടല്‍ തുടങ്ങി നല്ല ഡ്രൈവിങ്ങിന് നിരക്കാത്ത ശീലങ്ങള്‍ ഒഴിവാക്കുക. പുഴയൊഴുകും പോലെ അനായാസമായി വാഹനമോടിക്കുന്നതിലൂടെ ടയറുകളെ ദീര്‍ഘായുസ്സുള്ളവരാക്കി തീര്‍ക്കുക കൂടിയാണ് ചെയ്യുന്നത്. 

റിപ്പയര്‍ കിറ്റിന്റെ നിലവാരം 

പഞ്ചര്‍പോലെയുള്ള അവസരങ്ങളില്‍ അറ്റകുറ്റപണികള്‍ക്ക് നിലവാരമുള്ള റിപ്പയര്‍ കിറ്റുകള്‍ തന്നെ ഉപയോഗിക്കണം. പ്രത്യേകിച്ചും ട്യൂബ്‌ലെസ് ടയറുകളില്‍ പഞ്ചര്‍ അടക്കേണ്ട സാഹചര്യമൊക്കെ ഉണ്ടായാല്‍. നിലവാരമില്ലാത്ത റിപ്പയര്‍ കിറ്റുകള്‍ ഉപയോഗിച്ചാല്‍ അത് ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും.

English Summary: Tips To Improve Tyre Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA