ഡ്രൈവിങ് ലൈസൻസിൽ കടന്നു കൂടിയ തെറ്റുകൾ തിരുത്താം ഓൺലൈനായി എളുപ്പത്തിൽ. പേരിലെ അക്ഷരതെറ്റുകൾ, പിതാവിന്റെയോ / ഭർത്താവിന്റെയോ പേരിലെ അക്ഷരതെറ്റുകൾ, ജനന തീയതിയിലെ തെറ്റുകൾ,
മേൽവിലാസത്തിലെ പിശകുകൾ എന്നിവ ഓണ്‍ലൈനായി തിരുത്താം.
തെറ്റു തിരുത്തുന്നതെങ്ങനെ?
∙ https://sarathi.parivahan.gov.in എന്ന വെബ് വിലാസത്തിൽ പ്രവേശിക്കുക
∙ DL Services (Replace of DL/Others) എന്ന മെനുവിൽ കയറുക.
∙ പുതിയ ഫോർമാറ്റിൽ ലൈസൻസ് നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. (ഉദാ: KL13 2006000XXXX)
∙ ജനന തീയതി രേഖപ്പെടുത്തി "cofirm" ബട്ടൺ അമർത്തുക
∙ സ്ക്രീനിൽ കാണുന്നത് താങ്കളുടെ ലൈസൻസ് ഡീറ്റയിൽസ് ആണെങ്കിൽ "yes" എന്ന് സെലക്ട് ചെയ്യുക
∙ നമ്മുടെ കൈയിലുള്ള ലൈസൻസിലെ സംസ്ഥാനവും ആർടിഒയും തിരഞ്ഞെടുത്ത് "Proceed" അമർത്തുക.
∙ മൊബൈൽ നമ്പർ, ഇമെയില്‍ ഐഡി, ലിംഗം, യോഗ്യത എന്നിവ രേഖപ്പെടുത്തുക.
∙ അതിന് ശേഷം സ്ഥിര മേൽവിലാസവും ഇപ്പോഴത്തെ മേൽവിലാസവും രേഖപ്പെടുത്തണം (നിങ്ങളുടെ കൈയിലുള്ള ഡ്രൈവിംഗ് ലൈസൻസിലെ സ്ഥിര /താൽക്കാലിക മേൽവിലാസങ്ങളിലെ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ നിലവിലുള്ളവയല്ല)
∙ അതിന് ശേഷം "confirm" അമർത്തുക.
∙ ജനന തിയതി, പേര്, മേല്‍വിലാസം തുടങ്ങി എന്തു മാറ്റമാണ് വരുത്തേണ്ടത് എന്ന് രേഖപ്പെടുത്തി "procead" ചെയ്യുക.
ഇതിനാവശ്യമായ ഓൺലൈനായി ഫീസ് അടയ്ക്കേണ്ടതാണ്
∙ ഒരു സർവീസിന് 505 രൂപയാണ് ഫീസ്
∙ പിന്നീടുള്ള സർവീസുകൾക്ക് 260 രൂപ അടക്കണം
ആവശ്യമായ താഴെ പറയുന്ന അനുയോജ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം
∙ പാസ്പോർട്ട്
∙ ജനന സർട്ടിഫിക്കറ്റ്
∙ സ്കൂൾ സർട്ടിഫിക്കറ്റ്
∙ ആധാർ കാർഡ്
പേരിലെയോ ജനന തീയതിയിലേയോ തെറ്റുകൾ തിരുത്തുന്നതിന് ആര്‍ടി ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടി വന്നേക്കാം. അതിനുള്ള സമയം ഓൺലൈൻ ആയി ബുക്ക് ചെയ്യണം
വിവരങ്ങള്‍ക്ക് കടപ്പാട്: മോട്ടർ വാഹന വകുപ്പ്
English Summary: How To Correct Detalis In Driving License