ADVERTISEMENT

തൃശൂർ∙ അപകടങ്ങളും കുറ്റകൃത്യങ്ങളും കണ്ടുപിടിക്കുന്ന ഡാഷ് ക്യാമിനെക്കുറിച്ച് അറിയാമോ. ഈ ഡാഷ് ക്യാമിന്റെ ഇടപെടൽ മൂലം ഇപ്പോൾ തെളിഞ്ഞത് ഒട്ടേറെ അപകടങ്ങളുടെ വിവരങ്ങളും കുറ്റകൃത്യങ്ങളും. 

കാറിന്റെ ഡ‍ാഷ്ബോർഡിൽ വയ്ക്കുന്ന ക്യാമറയാണ് താരം. നിങ്ങളുടെ കാറിൽ ഈ ക്യാമറയുണ്ടോ? ഇല്ലെങ്കിൽ വയ്ക്കാൻ എന്തു ചെയ്യണം? എത്ര രൂപ ചെലവാകും.  അതു പറയുന്നതിനുമുൻപ് ഈ ഡാഷ് ക്യാമിന്റെ ഇടപെടലിലൂടെ പുറത്തുവന്ന ചില സംഭവങ്ങൾ പറയാം.

പാലക്കാട് കെഎസ്ആർടിസി ബസിനും ലോറിക്കുമിടയിൽ കുടുങ്ങിയ ബൈക്കിലെ 2 യുവാക്കൾ മരിച്ച സംഭവത്തിൽ സംഭവിച്ചത് ബസ് റോഡിന്റെ ഇടതുവശത്തുകൂടി ലോറിയെ മറികടന്നു കയറാൻ കാട്ടിയ തിടുക്കമാണെന്നു കണ്ടെത്തിയത് പിന്നാലെ വന്ന കാറിന്റെ ഡാഷ് ബോർഡിലെ ക്യാമറ ഒപ്പിയെടുത്ത ദൃശ്യമാണ്.

തൃശൂരിൽ കുറച്ചുനാൾ മുൻപ് കാർ ഇടിച്ചുതകർത്ത ബൈക്കിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപെട്ട കാഴ്ച വൈറൽ ആയിരുന്നു. അങ്ങനെയുള്ള ചില അപകടങ്ങളുടെ ദൃശ്യങ്ങളും ഈ വാർത്തയ്ക്കൊപ്പം കാണാം. 

∙ സർവേ

ഡാഷ്ബോർഡ് ക്യാമറ കാറുകൾ നിർമിക്കുമ്പോൾത്തന്നെ ഫിറ്റ് ചെയ്ത് വരണമെന്നു നിങ്ങൾ കരുതുന്നുണ്ടോയെന്ന ചോദ്യം ടീം ബിഎച്ച്പി ഡോട് കോം എന്ന ബ്ലോഗ് സർവേ നടത്തിയിരുന്നു. 88%പേരും പറഞ്ഞത്. അത് അത്യാവശ്യമാണെന്നാണ്. ആവശ്യമില്ലെന്ന് 8% പേർ പറഞ്ഞപ്പോൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊള്ളാം എന്നു പറയാനും 4 ശതമാനം പേരുണ്ടായി. 

∙ ഗുണങ്ങൾ

‍ഡാഷ് ബോർഡിൽ ക്യാമറയുണ്ടെങ്കിലുള്ള ഏറ്റവും വലിയ ഗുണം സ്വന്തം വാഹനം അപകടത്തിൽപെട്ടാലോ, തട്ടോ മുട്ടോ മൂലം തർക്കമോ ഉണ്ടായാലോ സഹായകകരമാകും എന്നതാണ്. ‍ഡാഷ് ബോർഡ് ക്യാമറയിൽ പതിയുന്ന ദൃശ്യം പരിശോധിച്ചാൽ നമ്മുടെ ഡ്രൈവിങ് കുറ്റകരമല്ലെങ്കിൽ അതു ഗുണം ചെയ്യും. റോഡുകളിൽ തിരക്കേറെയുള്ളതിനാൽ ഇത്തരം തർക്കങ്ങൾ ഇപ്പോൾ പതിവാണ്. 

∙ പൊലീസ് പറയുന്നത്

കാറുകളിലെ ഡാഷ് ബോർഡ് ക്യാമറ സാധ്യമായവരെല്ലാം സ്ഥാപിക്കണമെന്നാണു പൊലീസിന്റെ നിർദേശം. സിസിടിവി ക്യാമറ പോലെ തന്നെ പൊലീസിനെ പലഘട്ടത്തിലും സഹായിക്കാൻ ഡാഷ്ബോർഡ് ക്യാമറയ്ക്കു കഴിയുമെന്നു സൈബർ  പൊലീസും അഭിപ്രായപ്പെടുന്നു.

∙ ഡാഷ് ബോർഡ് ക്യാമറ വാങ്ങാൻ

വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന ഡാഷ് ബോർഡ് ക്യാമറകൾ 2000 രൂപമുതൽ ഓൺലൈനിൽ കിട്ടും. 3000– 4000 രൂപ കൊടുക്കാൻ തയ്യാറായാൽ കാറിനു പുറത്തേക്കുള്ള കാഴ്ചയും കാറിനുള്ളിലേക്കുള്ള കാഴ്ചയും ഒരേപോലെ റെക്കോർഡ് ചെയ്യാവുന്നതും എൽസിഡി സ്ക്രീൻ ഉള്ളതുമായ ക്യാമറകൾ ലഭിക്കും. 

English Summay: Use of Dash Board Cam In Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com