ADVERTISEMENT

ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയിൽനിന്നു മഴക്കാലത്തിലേക്കു കടക്കുന്നതിനു മുൻപ് വാഹനത്തിന്റെ കണ്ടീഷൻ പരിശോധിക്കുക. മഴക്കാലത്തിനുമുൻപ് ഇരുചക്രവാഹനങ്ങൾ ഓവറോൾ സർവീസ് ചെയ്യുന്നത് നല്ലതാണ്.  

 

ബൈക്ക്

 

∙ ഇലക്ട്രിക് സിസ്റ്റം പരിശോധിക്കുക. ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ, പാർക്ക് ലൈറ്റ്, ബ്രേക്ക്‌ലൈറ്റ് എന്നിവ നന്നായി പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കുക. ഷോർട്ട് സർക്യൂട്ട് ഇല്ലെന്ന് ഉറപ്പുവരുത്തണം.

 

∙ ബ്രേക്ക് കണ്ടീഷൻ: ബ്രേക്ക് ഷൂവിന് തകരാറുണ്ടെങ്കിൽ മാറ്റിയിടുക. ഡിസ്ക് ബ്രേക്ക് ഉള്ള മോഡലുകളാണെങ്കിൽ ഡിസ്കിനു തേയ്മാനം ഉണ്ടോ എന്നു പരിശോധിക്കണം. ഉണ്ടെങ്കിൽ മാറുക. ബ്രേക്ക് ഫ്ലൂയിഡ് ടോപ് അപ് ചെയ്യണം. 

 

∙ ടയർ: മഴക്കാലത്ത് നല്ല ട്രെഡ് ഉള്ള ടയർ അല്ലെങ്കിൽ അപകട സാധ്യത കൂടുതലാണ്. ട്രെഡ് ഇല്ലാ

തെ ഉരഞ്ഞു തീർന്ന ടയറാണെങ്കിൽ വേഗം മാറ്റിയിടുക.

 

∙ ബാറ്ററി ടെർമിനൽ: ബാറ്ററി ഫിറ്റ് ചെയ്യുന്ന സമയത്ത് ബാറ്ററി ടെർമിനൽ ടൈറ്റ് ആണോ എന്നു നോക്കുക. തുരുമ്പുപിടിക്കാൻ സാധ്യത കൂടുതലുള്ള ഭാഗമാണിത്. ബാറ്ററി ഡിസ്കണക്ട് ചെയ്തതിനുശേഷം സാൻഡ് പേപ്പർ ഉപയോഗിച്ചു തുരുമ്പു നീക്കം ചെയ്യുക. എന്നിട്ട് പെട്രോളിയം ജെല്ലി തൂവിക്കൊടുക്കുക. അതിനുശേഷം മാത്രം ടെർമിനൽ ടൈറ്റ് ചെയ്യുക. 

 

∙ ചെയിൻ ആൻഡ് സ്പ്രോക്കറ്റ് : ചെയിനും സ്പ്രോക്കറ്റും ലൂസ് ആണോ എന്നു പരിശോധിക്കുക. പൊടിയും അഴുക്കും അടിഞ്ഞിട്ടുള്ളത് ക്ലീൻ ചെയ്തു ലൂബ്രിക്കേഷൻ കൊടുക്കുക. കാലാവധി പൂർത്തിയാ

ക്കിയതാണെങ്കിൽ മാറേണ്ടിവരും.   

 

∙ ഫ്രണ്ട് സസ്പെൻഷൻ: ബൈക്കുകളുടെ മുന്നിലെ ഷോക്ക് ഓയിൽ സസ്പെൻഷൻ ആണ്. ഫോർക്കിൽ ഓയിൽ ലീക്ക് ഉണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമെങ്കിൽ ഓയിൽ മാറ്റുക. 

 

∙ ബ്രേക്ക് ലിവർ, ക്ലച്ച് ലിവർ എന്നിവ ഗ്രീസ് ഉപയോഗിച്ച് ലൂബ് ചെയ്യണം. കേബിളുകൾ ഓയിൽ 

ഉപയോഗിച്ചു ലൂബ് ചെയ്തിട്ടും ടൈറ്റ് ആയിരിക്കുകയോ നന്നായി വർക്ക് ചെയ്യുന്നില്ലെങ്കിലോ മാറ്റേണ്ടിവരും. 

 

∙ പാർക്കിങ്: നനഞ്ഞു കുതിർന്ന നിലത്ത് സൈഡ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുമ്പോൾ വാഹനം വീഴാൻ സാധ്യതയുണ്ട്. പറ്റുമെങ്കിൽ സെൻട്രൽ സ്റ്റാൻഡിൽ തന്നെ പാർക്ക് ചെയ്യുക. ബൈക്ക് പോ‍ർച്ചിൽ നിർത്തുക. മഴ നനയുന്നിടത്താണ‌ു നിർത്തുന്നതെങ്കിൽ കവർ ഇട്ടു മൂടി വയ്ക്കുക. നേരിട്ടു മഴ നനയുംവിധം പാർക്ക് ചെയ്യാതിരിക്കുക. 

 

∙ മഴക്കാലത്ത് വണ്ടിയിൽ തുണിയോ വേസ്റ്റ് കോട്ടണോ സൂക്ഷിക്കുന്ന പതിവുണ്ട് മിക്കവർക്കും. ഇതു നനഞ്ഞാൽ മാറ്റുക. അല്ലെങ്കിൽ ഈർപ്പം ഇറങ്ങി വാഹനഭാഗങ്ങൾക്കു തുരുമ്പേൽക്കാം.

 

∙ അതുപോലെ കിക്കർ ലിവർ, ഫുട് റെസ്റ്റ് എന്നിവയും ലൂബ് ചെയ്യാൻ മറക്കരുത്. എയർ ഫിൽറ്റർ, സ്പാർക്ക് പ്ലഗ് തുടങ്ങിയവ കാലാവധി കഴിഞ്ഞതാണെങ്കിൽ മാറ്റുക. 

 

∙ മഴനനഞ്ഞശേഷം ബൈക്ക് വീട്ടിൽ പാർക്ക് ചെയ്യുമ്പോൾ ടാങ്ക് ക്യാപ്പിൽ വെള്ളം തങ്ങി നിൽക്കുന്നുണ്ടെങ്കിൽ തുടച്ചെടുക്കുക. തുരുമ്പ് തടയുന്നതിനുള്ള സ്പ്രേ വിപണിയിൽ ലഭ്യമാണ്. ഇത് എല്ലാ ജോയിന്റുകളിലും നാലു ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്തു കൊടുക്കുക. 

 

സ്കൂട്ടർ 

 

∙ ബൈക്ക് പോലെതന്നെ നന്നായി സർവീസ് ചെയ്യുക. ബൈക്കിനെക്കാൾ കൂടുതൽ കേബിളുകൾ സ്കൂട്ടറിലുണ്ട്. എല്ലാം ലൂബ്രിക്കേറ്റ് ചെയ്യുക. തകരാറുണ്ടെങ്കിൽ മാറ്റുക. 

 

∙ ബ്രേക്ക് ഷൂ അഴിച്ചു കീൻ ചെയ്യുക. തേയ്മാനം ഉണ്ടെങ്കിൽ മാറ്റിയിടുക. ടയർ കണ്ടിഷൻ, ബാറ്ററി, സ്വിച്ചുകൾ തുടങ്ങിയവ പരിശോധിക്കുക.

 

∙ പലപ്പോഴും ബ്രേക്ക് നന്നായി ടൈറ്റ് ആക്കി വയ്ക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്താൽ നനഞ്ഞ റോഡിൽ ബ്രേക്ക് ചെയ്യുമ്പോൾ ശരിയായി പിടിത്തം കിട്ടില്ല. തെന്നിപ്പോകുകയും ചെയ്യും.

 

English Summary: Two Wheeler Rain Care Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com