ഇലക്ട്രിക് കാറുകൾക്കും വേണം പരിചരണം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം

electric-car
SHARE

വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്ന അപൂര്‍വം പേരെങ്കിലും ഒറ്റതവണ ചെലവായാണ് ഇതിനെ കണക്കാക്കുന്നത്. മറ്റേതൊരു വാഹനത്തേയും പോലെ വൈദ്യുതി വാഹനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നതാണ് യാഥാര്‍ഥ്യം. വൈദ്യുതി വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാഹനത്തിന്റെ ആയുസ് കൂട്ടിക്കിട്ടുകയും ചെയ്യും. വൈദ്യുതി വാഹനങ്ങളുടെ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓരോന്നായി നോക്കാം.

ബാറ്ററി സൂക്ഷിച്ച്

ഏതൊരു വൈദ്യുതി വാഹനത്തിന്റെയും ഏറ്റവും പ്രധാനഭാഗം ഏതാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ബാറ്ററി. ബാറ്ററിയുടെ റീ ചാര്‍ജിങ്ങിലും മറ്റും ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ആയുസ്സും കൂട്ടിക്കിട്ടും.

∙ 100 ശതമാനം ചാർജ് ചെയ്യുന്നതും പൂര്‍ണമായും ചാർജ് തീര്‍ക്കുന്നതും വൈദ്യുതി വാഹനങ്ങളുടെ ബാറ്ററിക്കും ഗുണം ചെയ്യില്ല.

∙ ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ കൂടുതൽ ശ്രദ്ധിക്കണം.

∙ അതിവേഗ ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക.

∙ സാധ്യമെങ്കില്‍ വാഹനം മൂടിയിടാന്‍ കവര്‍ ഉപയോഗിക്കുക.

ബ്രേക്ക് ശ്രദ്ധിക്കണം

വാഹനത്തിന്റെ മറ്റൊരു പ്രധാന ഭാഗമാണ് ബ്രേക്ക്. കൃത്യമായ ഇടവേളകളില്‍ ബ്രേക്കിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇത്തരം പരിശോധനകള്‍ വാഹനത്തിന്റെ ബ്രേക്കിന്റെ ആയുസ് കൂട്ടും. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനമുള്ളതിനാല്‍ വൈദ്യുതി കാറുകളില്‍ പൊതുവേ ബ്രേക്ക് പാഡുകളുടെ ആയുസ് കൂടുതലാണ്. എങ്കിലും ഇവക്കും പരിചരണം ആവശ്യമാണ്. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഇതും ബ്രേക്കിങ് സംവിധാനത്തിന് ഗുണം ചെയ്യും.

ടയറിനെ മറക്കല്ലേ

വാഹനത്തിന്റെ റോഡുമായുള്ള ബന്ധമാണ് ടയറുകള്‍. കൃത്യമായ പരിപാലനം ലഭിക്കാത്ത ടയറുകള്‍ ബ്രേക്കിങ് സംവിധാനത്തെ പോലും തകരാറിലാക്കും. നിശ്ചിത ഇടവേളകളില്‍ എയര്‍ പരിശോധിക്കണം. ആറു മാസം അല്ലെങ്കില്‍ 10,000 കിലോമീറ്റര്‍ കൂടുമ്പോള്‍ ടയര്‍ തിരിച്ചിടുന്നത് ഗുണം ചെയ്യും. യോജിപ്പില്ലാത്ത ടയറുകള്‍ വാഹനത്തിലില്ലെന്ന് ഉറപ്പുവരുത്തുക. അമിതഭാരം ടയറുകളുടേയും വാഹനത്തിന്റേയും ആയുസിനെ കൂടിയാണ് കുറയ്ക്കുന്നത്. 

താരതമ്യേന എളുപ്പമാണ് വൈദ്യുതി വാഹനങ്ങളുടെ പരിപാലനം. അടിസ്ഥാന നിയമങ്ങള്‍ മറക്കാതിരിക്കുക മാത്രമാണ് ചെയ്യേണ്ടത്. വാഹനം പരിപാലിക്കാനുള്ള ഒരു പദ്ധതി തയാറാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വൈദ്യുതി വാഹനങ്ങള്‍ മെക്കാനിക്കിനെ കാണിച്ച് പരിശോധിക്കുക. കൃത്യമായ പരിപാലനമുണ്ടെങ്കില്‍ വൈദ്യുതി വാഹനങ്ങളുടെ പ്രകടനവും കൂടുതല്‍ മെച്ചപ്പെടുകയും ചെലവ് കുറയുകയും ചെയ്യും.

English Summary: Tips To Maintain Electric Cars

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS