മൈൽഡ്, സ്ട്രോങ്, പ്ലഗ്–ഇൻ; എന്നാണീ ഹൈബ്രിഡുകൾ തമ്മിലുള്ള വ്യത്യാസം?

hybrid
Robert Bodnar T | Shutterstock
SHARE

ഹോണ്ട സിറ്റി, ടൊയോട്ട ഹൈറൈഡർ, മാരുതി സുസുക്കി വിറ്റാര... തുടങ്ങിയ വാഹനങ്ങൾ ഹൈബ്രിഡ് സാങ്കേതികവിദ്യയെ കൂടുതൽ ജനകീയമാക്കും. ഡീസൽ എൻജിനുകളുടെ അഭാവത്തിൽ ലീറ്ററിന് 25 കിലോമീറ്ററിൽ അധികം ഇന്ധനക്ഷമത ലഭിക്കുന്ന ഈ സാങ്കേതിവിദ്യക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് വാഹന നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. വാഹനലോകം പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുന്നതുവരെ ഹൈബ്രിഡ് കാറുകൾക്ക് ഡിമാന്റുണ്ടാകും. എന്നാൽ നിലവിൽ മൈൽഡ് സ്ട്രോങ്, പ്ലഗ്–ഇൻ തുടങ്ങിയ പേരുകളിൽ ഹൈബ്രിഡ് എത്തുന്നുണ്ട്. ശരിക്കും എന്താണ് ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ? ഇവ തമ്മിലുള്ള വ്യത്യസം എന്ത്? 

hybrid
Bhakpong | Shutterstock

എന്താണ് ഹൈബ്രിഡ്?

പേരു സൂചിപ്പിക്കുന്നതു പോലെ ഒന്നിലധികം ഊർജ സ്രോതസുകളെ ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്ന വിശേഷിപ്പിക്കുന്നത്. ഹൈബ്രിഡിന് നിരവധി ഉദാഹരണങ്ങളുണ്ട്. വാഹനങ്ങളിൽ പരമ്പരാഗത ഇന്ധനവും (മിക്കവാറും പെട്രോൾ) ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്നു വിളിക്കുന്നത്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ബാറ്ററിയായിരിക്കും ഇതിൽ ഉപയോഗിക്കുക. ഹൈബ്രിഡുകൾ വിവിധ തരങ്ങളുണ്ട്. മൈൽഡ്, പാരലൽ, സീരിസ് ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ്.

hybrid-1

മൈൽഡ് ഹൈബ്രിഡ്

എൻജിനും ഇലക്ട്രിക് മോട്ടറും ബാറ്ററിയും ഇത്തരം വാഹനത്തിലുണ്ടാകും. എന്നാൽ വാഹനത്തെ തനിയെ ചലിപ്പിക്കാനുള്ള ശേഷി ഈ വാഹനത്തിന്റെ മോട്ടറിനോ ബാറ്റിക്കോ കാണില്ല. വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത നൽകുന്ന ഓട്ടോ സ്റ്റാർട് സ്റ്റോപ്പാണ് മൈൽഡ് സാങ്കേതികവിദ്യയിൽ കൂടുതൽ കാണുക. കൂടാതെ എൻജിന് ചെറിയ പിന്തുണ നൽകാനും ഈ മോട്ടറിന് സാധിക്കും. മാരുതി സുസുക്കിയാണ് മൈൽഡ് സാങ്കേതികവിദ്യ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. സിയാസ് ഡീസലിലായിരുന്നു അത്. എസ്എച്ച്‌വിഎസ് (സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി) എന്ന പേരിൽ എർട്ടിഗ, എക്സ്എൽ 6, ബ്രെസ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളിലെല്ലാം ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

maruti-hybrid

പാരലൽ ഹൈബ്രിഡ്, സീരിസ് ഹൈബ്രിഡ്

സാധാരണ പെട്രോൾ/ഡീസൽ എൻജിനും (ആന്തരികദഹന എൻജിൻ Internal Combustion Engine- IC എൻജിൻ) ബാറ്ററിയിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന മോട്ടറുമുണ്ട്. ഇലക്ട്രിക് മോട്ടറും പെട്രോൾ എൻജിനും ഒരു പൊതുവായ ഗിയർബോക്സിലേക്കാണ് കണക്ട് ചെയ്യുന്നത്. രണ്ടു തലത്തിലാണ് പാരലൽ ഹൈബ്രിഡ് പ്രവർത്തിക്കുന്നത്. ചില വാഹനങ്ങളിൽ അധിക കരുത്ത് വേണ്ടപ്പോഴും മറ്റു ചിലതിൽ കുറഞ്ഞ വേഗത്തിലും.  

ഇത്തരം വാഹനങ്ങളിൽ ഇന്ധനക്ഷമത കൂടുതലായിരിക്കും. ടൊയോട്ട, ഹോണ്ട, ലക്സസ്, കിയ, ഫോഡ് തുടങ്ങി നിരവധി കമ്പനികള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. സ്റ്റാർട്ടിങ്ങും കുറഞ്ഞ വേഗത്തിൽപ്പോകുന്നതുമടക്കം, ഇന്ധനം കൂടുതൽ വേണ്ടുന്ന സമയങ്ങളിൽ ബാറ്ററിയിൽനിന്നുള്ള ചാർജ് ഉപയോഗിക്കും. ഉയർന്ന വേഗത്തിൽ IC എൻജിൻ ഉപയോഗപ്പെടുത്തും. ബ്രേക് ചെയ്യുമ്പോഴൊക്കെ ബാറ്ററി ചാർജാകുകയും ചെയ്യും.

honda-city-6

സീരിസ് ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയിൽ ഇലക്ട്രിക് മോട്ടറാണ് വാഹനത്തെ ചലിപ്പിക്കുന്നത്. പെട്രോൾ എൻജിൻ ഉപയോഗിക്കുന്നത് ബാറ്ററിയെ റീച്ചാർജ് ചെയ്യാൻ മാത്രം. അതുകൊണ്ട് ഇലക്ട്രിക് കാറിന്റേതായ ഗുണങ്ങൾ ഇത്തരം ഹൈബ്രിഡിൽ നിന്ന് പ്രതീക്ഷിക്കാം.

പ്ലഗ് ഇൻ ഹൈബ്രിഡ്

പ്ലഗ്–ഇൻ ഹൈബ്രിഡിൽ പുറമേനിന്നുള്ള വൈദ്യുതി സ്വീകരിച്ച് ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇവയുടെ ബാറ്ററി സാധാരണ ഹൈബ്രിഡിലേതിനെക്കാൾ വലുതുമായിരിക്കും. അതുകൊണ്ടുതന്നെ കൂടുതൽ ദൂരം ബാറ്ററിയിൽ മാത്രം ഓടാനുമാവും. കൂടാതെ പെട്രോൾ എൻജിനുമുണ്ടാകും ഇതിൽ. ദൂരയാത്രകൾക്ക് പെട്രോൾ എൻജിനും ചെറു യാത്രകൾക്ക് ഇലക്ട്രിക് മോട്ടറും ഉപയോഗിക്കാം.

English Summary: Different Type Of Hybrid Technology

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}