ADVERTISEMENT

മൺസൂൺ ശക്തി പ്രാപിക്കുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ, ദുരന്തനിവാരണ നിയമപ്രകാരം ജില്ലയിൽ ബുധനാഴ്ച്ച മുതൽ (ജൂലൈ 5) രാത്രിയാത്രാ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്താണ് മാട്ടുപ്പെട്ടി - കുണ്ടള റോഡിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു ടെംപോ ട്രാവലർ റോഡിൽ നിന്നും താഴേക്ക് ഒഴുകിപോയി ഒരാൾ മരണപ്പെട്ടത്. അതുകൊണ്ടു തന്നെ  മോശം കാലാവസ്ഥ യാത്രയ്ക്ക് തീരെ അനുയോജ്യമല്ലെന്നറിയുക.

 

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

 

∙ അൽപസമയ ലാഭത്തിനായി അപരിചിതമായ വഴികൾ തിരഞ്ഞെടുക്കാതിരിക്കുക.

∙ വേഗം കുറച്ച് മാത്രം വാഹനം ഓടിക്കുക.

∙ മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക

∙ വെള്ളക്കെട്ടിലൂടെ ഡ്രൈവിങ് ഒഴിവാക്കുക

∙ ടയറുകൾ, വൈപ്പർ, ബ്രേക്ക്, ഹെഡ് ലൈറ്റുകൾ, ഇൻഡിക്കേറ്റുകൾ തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക

∙ ടയർ പഞ്ചറായാൽ മാറ്റിയിടാൻ സ്പെയർ വീൽ, വീൽസ്പാനർ, ജാക്ക് എന്നിവ വാഹനത്തിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

∙ വളവുകളിൽ യാതൊരു കാരണവശാലും മറികടക്കാൻ ശ്രമിക്കരുത്

∙ വീതികുറഞ്ഞ ഗാട്ട് റോഡുകളിലെ മാൻഡേറ്ററി/ കോഷനറി സൈൻ ബോർഡുകൾ വളരെ ഗൗരവമുള്ളതാണെന്നറിയുക. അതനുസരിച്ച് മാത്രം ഡ്രൈവ് ചെയ്യുക.

∙ കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുക

∙ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് കൈവശം കരുതുക.

 

നമ്മുടെ മൺസൂൺ യാത്രകൾ സുരക്ഷിതമായിരിക്കാൻ ഒരൽപം കരുതലാവാം.

 

(ദീപു എൻ കെ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ, സബ് ആർ ടി ഒ, ദേവികുളം)

 

English Summary: Going for a driving trip to the ghat ? Keep these safety tips in mind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com