വെറുതേ എന്തിന് പണം കളയുന്നു, ഒന്നു ശ്രമിച്ചാൽ നിങ്ങൾക്ക് തന്നെ കാറിന്റെ ബാറ്ററി മാറ്റാം

car-battery
Image Source: joebelanger | iStock
SHARE

സാധാരണ കാറിലെ ബാറ്ററികള്‍ കുഴപ്പമൊന്നുമില്ലാതെ അഞ്ചുവര്‍ഷമെങ്കിലും ഓടും. അതിനുശേഷമാണ് മിക്ക കാറിലെയും ബാറ്ററികൾ മാറ്റേണ്ടിവരിക. കാറിലെ ബാറ്ററി മാറ്റുകയെന്നത് അത്ര വലിയ ബുദ്ധിമുട്ടേറിയ ജോലിയല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും എളുപ്പം കാറിലെ ബാറ്ററി മാറ്റാനാകും. 

ബാറ്ററി നമുക്കു തന്നെ മാറ്റാനായാല്‍ അതിനു വരുന്ന അധിക പണച്ചെലവ് ഒഴിവാക്കാനാവും. ഇതിനായി ആദ്യം നമ്മുടെ കാറിന്റെ ബാറ്ററിയുടെ വിശദാംശങ്ങള്‍ അറിഞ്ഞിരിക്കണം. കാറിന്റെ യൂസര്‍ മാനുവലില്‍ ഇതിന്റെ വിവരങ്ങളുണ്ടാവും. ആ വിവരങ്ങള്‍ മനസിലാക്കിയ ശേഷം മാത്രമേ ഇ കൊമേഴ്‌സ് വെബ് സൈറ്റുകളില്‍ നിന്നോ കടകളില്‍ നിന്നോ ബാറ്ററി വാങ്ങാവൂ. ബാറ്ററി മാറ്റുന്നതിന് മുമ്പ് നമ്മുടെ കാറില്‍ എവിടെയാണ് ബാറ്ററി ഇരിക്കുന്നതെന്ന കാര്യം മനസിലാക്കണം. എല്ലാ കാറുകളിലും ബോണറ്റിനുള്ളിലല്ല ബാറ്ററിയുള്ളത്. അവയുടെ സ്ഥാനം ആദ്യം തന്നെ മനസിലാക്കുക.

ബാറ്ററി കണ്ടെത്തി കഴിഞ്ഞാല്‍ ആദ്യം തന്നെ ടെര്‍മിനലുകള്‍ ഡിസ്‌കണക്ട് ചെയ്യുകയാണ് വേണ്ടത്. രണ്ട് ടെര്‍മിനലുകളാണ് എല്ലാ കാറുകള്‍ക്കുമുള്ളത്. ഇതില്‍ ഒരു കമ്പിക്ക് കറുത്ത നിറവും മറ്റൊന്നിന് ചുവന്ന നിറവുമാണുണ്ടാവുക. ചുവപ്പു നിറമുള്ളതാണ് പോസിറ്റീവ് ടെര്‍മിനല്‍. ഒരിക്കല്‍ ബാറ്ററി അഴിച്ചു മാറ്റി കഴിഞ്ഞാല്‍ ബാറ്ററി ടെര്‍മിനലുകള്‍ വൃത്തിയാക്കണം. ചിലപ്പോഴെങ്കിലും ബാറ്ററിയുടെ ടെര്‍മിനല്‍ കണക്ടറുകള്‍ കാലപ്പഴക്കം കൊണ്ട് ദ്രവിക്കാറുണ്ട്. ഇവിടെ അടിഞ്ഞു കൂടുന്നവ മാറ്റുന്നത് ബാറ്ററിയുടെ കാര്യക്ഷമതയെ തന്നെ കൂട്ടുകയും ചെയ്യും. ബാറ്ററി ട്രേയും വൃത്തിയാക്കണം.

കണക്ടറുകളും ബാറ്ററി ട്രേയും വൃത്തിയാക്കി കഴിഞ്ഞാല്‍ പുതിയ ബാറ്ററി ഘടിപ്പിക്കാവുന്നതാണ്. കറുത്ത കമ്പി നെഗറ്റീവ് ടെര്‍മിനലിലും ചുവപ്പ് കമ്പി പോസിറ്റീവ് ടെര്‍മിനലിലും ഘടിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പിക്കണമെന്നു മാത്രം. ബാറ്ററി കണക്ടറുകള്‍ ഇളക്കമില്ലാതെ ഉറപ്പിക്കുന്നത് അനാവശ്യ ഊര്‍ജനഷ്ടവും തീപ്പൊരികളും ഉണ്ടാവുന്നത് തടയും. സാധാരണ വൈദ്യുത കാറുകളില്‍ ബാറ്ററികള്‍ മാറ്റുന്നതിന് സങ്കീര്‍ണമായ ഉപകരണങ്ങളുടെ പോലും ആവശ്യമില്ല.

English Summary: How To Change Car Battery Yourself

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS