‘അയ്യോ, എന്റെ ലൈസൻസും ആർസിബുക്കും!’... വാഹനത്തിന്റെ രേഖകൾ നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം

driving-licence
SHARE

സുപ്രധാനമായ രേഖകളാണ് ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും. അവ നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കണമെങ്കിൽ പിന്നെ ഏറെ നൂലാമാലകൾ കടക്കണം. ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാമെങ്കിലും പൊലീസ് ക്ലിയറൻസ്, സത്യവാങ്മൂലം തുടങ്ങി നിരവധി രേഖകളും ഓൺലൈനായി സമർപിക്കണം. ഡ്രൈവിങ് ലൈസൻസും വാഹനത്തിന്റെ ആർസി ബുക്ക് നഷ്ടപ്പെട്ടാൻ എന്തൊക്കെ ചെയ്യണം? 

ആർസി ബുക്ക് നഷ്ടമായാൽ

വാഹനത്തിന്റെ സുപ്രധാനമായ രേഖയാണ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്ന ആർസി ബുക്ക്. ആർസി ബുക്ക് നഷ്ടമായാൽ ഓൺലൈൻ വഴി ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. ആർസി ബുക്ക് നഷ്ടമായെന്നു കാണിച്ചു പത്രത്തിൽ നൽകിയ പരസ്യത്തിന്റെ കട്ടിങ്, ഏതു പൊലീസ് സ്റ്റേഷൻ പരിതിയിൽ വച്ചാണോ നഷ്ടപ്പെട്ടത് ആ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സത്യവാങ് മൂലം, വായ്പ ഉണ്ടെങ്കിൽ ആ സ്ഥാപനത്തിൽനിന്നുള്ള എൻഒസി, ആർസി ബുക്കിന്റെ കോപ്പി, ഇൻഷുറൻസ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയും ഇതോടൊപ്പം വേണം. നിശ്ചിത ഫീസ് നൽകണം. 

‌ലൈസൻസ് നഷ്ടപ്പെട്ടാൽ

ലൈസൻസ് നഷ്ടമായാൽ ഓൺലൈൻ വഴി ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കണം. തിരിച്ചറിയൽ രേഖ, സത്യവാങ്മൂലം എന്നിവയും ഒപ്പം വേണം. ഫീസ് അടയ്ക്കണം. ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിച്ചശേഷം ഒറിജിനൽ തിരിച്ചുകിട്ടിയാൽ, ഒറിജിനൽ ലൈസൻസ് ആർടിഒ ഓഫിസിൽ തിരിച്ചേൽപ്പിക്കണം. ഡ്യൂപ്ലിക്കേറ്റിനു മാത്രമേ വാല്യു ഉള്ളൂ. 

English Summary: How to apply for duplicate RC online

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA