ADVERTISEMENT

ജനപ്രിയ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ഇന്നോവ ക്രിസ്റ്റയുടെ പുത്തൻ എൻട്രി ലവൽ വകഭേദം ടൊയോട്ട പുറത്തിറക്കി. ഡീസൽ എൻജിനുള്ള ജി പ്ലസ് ആണു ടി കെ എം വിൽപ്പനയ്ക്കെത്തിച്ചത്. ഏഴു സീറ്റുള്ള ജി പ്ലസിന് 15.57 ലക്ഷം രൂപയും എട്ടു സീറ്റുള്ള പതിപ്പിന് 15.62 ലക്ഷം രൂപയുമാണു മുംബൈ ഷോറൂമിലെ വില. സ്വകാര്യ, ഫ്ളീറ്റ് ഉപയോഗങ്ങൾക്ക് പുതിയ ഇന്നോവ ക്രിസ്റ്റ ലഭ്യമാവുമെന്നാണു സൂചന. അതേസമയം ടാക്സി മേഖലയുടെ ഉപയോഗത്തിനു മാത്രമായാണു ടി കെ എം ഇന്നോവ ക്രിസ്റ്റ ജി നിർമിച്ചു നൽകുന്നത്.

ഇന്നോവ ക്രിസ്റ്റ’ശ്രേണിയിൽ ജി എക്സ് വകഭേദത്തിനു താഴെയായാണ് പുതിയ ജി പ്ലസ് ഇടംപിടിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനത്തിൽ മ്യൂസിക് സിസ്റ്റം, പിന്നിലെ ഡീ ഫോഗർ, രണ്ടാം നിര സീറ്റിന്റെ മധ്യത്തിലെ ആംറസ്റ്റ് തുടങ്ങിയവയൊക്കെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, 16 ഇഞ്ച് അലോയ് വീൽ, പിൻ സ്പോയ്ലർ, പിന്നിലെ പാർക്കിങ് സെൻസർ, മൂന്നു നിര സീറ്റുകൾക്കും എ സി വെന്റ്, ഹാലജൻ ഹെഡ‌ലാംപ് തുടങ്ങിയവയൊക്കെ ജി പ്ലസിലുണ്ട്. കൂടാതെ ചുവപ്പ്, പേൾ വൈറ്റ് നിറങ്ങളിൽ ‘ഇന്നോവ ക്രിസ്റ്റ ജി പ്ലസ്’ വിൽപ്പനയ്ക്കുണ്ടാവില്ലെന്നും ടി കെ എം വ്യക്തമാക്കുന്നു. 

അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്നോവ ക്രിസ്റ്റ ജി പ്ലസിന്റെ വരവ്. എം പി വിക്കു കരുത്തേകുന്നത് 2.4 ലീറ്റർ, ഡീസൽ എൻജിനാണ്; ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതം ജി പ്ലസ് ലഭിക്കില്ല. ജി പ്ലസിന്റെ വരവോടെ സ്വകാര്യ ഉപയോഗത്തിനുള്ള ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വകഭേദത്തിന്റെ വിലയിൽ 38,000 രൂപയുടെ കുറവു ലഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള അടിസ്ഥാന വകഭേദമായ ഇന്നോവ ക്രിസ്റ്റ ജി എക്സിന് 15.95 ലക്ഷം രൂപയായിരുന്നു മുംബൈ ഷോറൂമിലെ വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com