ADVERTISEMENT

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയെ അടിസ്ഥാനപ്പെടുത്തി ടൊയോട്ട പുറത്തിറക്കുന്ന ഗ്ലാൻസ വിപണിയിൽ. നാലു വകഭേദങ്ങളിൽ വിപണിയിലെത്തുന്ന ഗ്ലാൻസയുടെ വില 7.29 രൂപ മുതലാണ് ആരംഭിക്കുന്നത്. രണ്ടു വകഭേദങ്ങളിലായി മാനുവൽ സിവിടി ഗിയർബോക്സുകളിലാണ് ഗ്ലാൻസ പുറത്തിറങ്ങിയത്. അടിസ്ഥാന വകഭേദമായി ജിയുടെ മാനുവൽ പതിപ്പിന് 7.29 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 8.37 ലക്ഷം രൂപയുമാണ്. ഉയർന്ന വകഭേദമായി വിയുടെ മാനുവലിന് 7.68 ലക്ഷം രൂപയും സിവിടിക്ക് 9.00 ലക്ഷം രൂപയും. ബലേനൊയുടെ സീറ്റ, ആൽഫ വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജി, വി മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്.

glanza-3

ജി വകഭേദത്തിൽ 1.2 ലീറ്റർ കെ12സി ഡ്യുവൽ ജെറ്റ് സ്മാർട് ഹൈബ്രിഡ് എൻജിനും ജി സിവിടിയിലും വിയിലും വി സിടിവിയിലും 1.2 കെ 12ബി എൻജിനും ഉപയോഗിക്കുന്നു. സ്മാർട്ട് ഹൈബ്രിഡ് എൻജിന് 89.7 പിഎസ് കരുത്തും 1.2 ലീറ്റർ എൻജിന് 82.9 പിഎസ് കരുത്തുമുണ്ട്.  ബിഎസ് 6 റെഡിയാണ് ഇരു എൻജിനുകളും. ടൊയോട്ട സുസുക്കി പങ്കാളിത്തത്തിലെ ആദ്യ ഉൽപന്നമാണ് ഗ്ലാൻസ, തുടർന്ന് ബ്രസയുടെയും എർട്ടിഗയുടെയും റീ ബ്രാൻഡഡ് പതിപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രോം ലൈനിങ്ങുള്ള ഗ്രിൽ ഒഴിവാക്കിയാൽ പരിഷ്കരിച്ച ബലേനൊയും ടൊയോട്ടയുടെ ഗ്ലാൻസയുമായി മുൻഭാഗത്തു കാര്യമായ വ്യത്യാസമേയില്ല. ഇരു മോഡലുകളിലും സമാന അലോയ് വീലാണ് ഉപയോഗിക്കുന്നത്.

glanza-2

സ്റ്റീയറിങ്ങിലെ ടൊയോട്ട എംബ്ലം ഒഴിവാക്കിയാൽ ഡാഷ്ബോഡ് ലേ ഔട്ട്, അപ്ഹോൾസ്ട്രിയുടെ നിറക്കൂട്ട് തുടങ്ങിയവയൊക്കെ ഇരുകാറിലും സമാനമാണ്. ഗ്ലാൻസയിലെ ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ആദ്യ കാഴ്ചയിൽ ബലേനൊയിലെ സ്മാർട്പ്ലേ സ്റ്റുഡിയോ യൂണിറ്റ് പോലെ തന്നെ.

glanza-1

കാലദൈർഘ്യമേറിയ വാറന്റി പാക്കേജ് മാത്രമാവും ഗ്ലാൻസയും ബലേനൊയുമായുള്ള പ്രധാന വ്യത്യാസം. ബലേനൊയ്ക്ക് രണ്ടു വർഷം അഥവാ 40,000 കിലോമീറ്റർ നീളുന്ന വാറന്റി ലഭിക്കുമ്പോൾ ഗ്ലാൻസ എത്തുക മറ്റു ടൊയോട്ട മോഡലുകളെ പോലെ മൂന്നു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ വരെയുള്ള വാറന്റിയോടെയാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com