ADVERTISEMENT

കോംപാക്ട് എസ് യു വിയായ എക്സ്‌യുവി 300 ഡീസൽ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതം മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പുറത്തിറക്കി. രണ്ടു വകഭേദങ്ങളിലാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള എക്സ്‌യുവി 300 ലഭ്യമാവുക. ഡബ്ല്യു എയ്റ്റ്, ഡബ്ല്യു എയ്റ്റ് (ഒ). ആദ്യ വകഭേദത്തിന് 11.35 ലക്ഷം രൂപയും മുന്തിയ വകഭേദത്തിന് 12.55 ലക്ഷം രൂപയുമാണു വില. അതേസമയം മാനുവൽ ട്രാൻസ്മിഷനുള്ള ഡീസൽ എക്സ്‌യുവി 300 വില 8.49 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ്.

ഈ കോംപാക്ട് എസ് യു വിക്കു കരുത്തേകുന്നത് 1.5 ലീറ്റർ, ടർബോ ഡീസൽ എൻജിനാണ്.  117 ബി എച്ച് പിയോളം കരുത്തും 300 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മാരെല്ലിയിൽ നിന്നുള്ള ആറു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനിൽ രണ്ടു മോഡുണ്ട്: ഓട്ടോയും മാനുവലും. പോരെങ്കിൽ ക്രീപ് ഫംക്ഷനും ഈ ഗീയർബോക്സിലുണ്ട്. 

എക്സ്‌യുവി 300 ഡബ്ല്യു എയ്റ്റ് വകഭേദത്തിൽ17 ഇഞ്ച് അലോയ് വീൽ, ഇരട്ട എയർബാഗ്, ഹിൽ ഹോൾഡ്, ഇഎസ്പി, മുന്നിലും പിന്നിലു ഫോഗ് ലാംപ്, റിവേഴ്സിങ് കാമറ, ഓട്ടോ ഹെഡ്‌ലാംപ് വൈപ്പറും, ഇരട്ട സോൺ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഡേടൈം റണ്ണിങ് ലാംപ് സഹിതം പ്രൊജക്ടർ ഹെഡ്‌ലാംപ്, ആൻഡ്രോയ്ഡ് ഓട്ടോ –ആപ്ൾ കാർപ്ലേ കംപാറ്റിബിലിറ്റി, കീരഹിത എൻട്രി, ക്രൂസ് കൺട്രോൾ, എൻജിൻ സ്റ്റാർട്/സ്റ്റോപ് ബട്ടൻ എന്നിവയൊക്കെ മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. ഈ മോഡലിന്റെ ഓപ്ഷനൽ പായ്ക്കിലാവട്ടെ സൈഡ്, കർട്ടൻ തുടങ്ങി അഞ്ച് അധിക എയർബാഗ്, സൺറൂഫ്, ഹീറ്റഡ് വിങ് മിറർ, ഡയമണ്ട് കട്ട് അലോയ്, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, മുന്നിൽ പാർക്കിങ് സെൻസർ, ലതററ്റ് അപ്ഹോൾസ്ട്രി എന്നിവയും ലഭ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com