ADVERTISEMENT

ചെറു എസ്‌യുവിയായ നെക്സോണിന്റെ പ്രത്യേക പതിപ്പുമായി ടാറ്റ. നെക്സോണിന്റെ വിൽപന ഒരു ലക്ഷം പിന്നിട്ടതിന്റെ ഭാഗമായാണ് ക്രേസ് എന്ന പേരിൽ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ടാറ്റാ നൊക്‌സോണിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ ക്രേസിന് ലഭിച്ച മികച്ച പ്രതികരണമാണ് രണ്ടാം എഡിഷൻ ക്രേസുമായി എത്താൻ ടാറ്റയെ പ്രേരിപ്പിച്ചത്.

സ്‌പോട്ടി എക്സ്റ്റീരിയറും  മനോഹരമായ ഇന്റീരിയറുമൊക്കെയായി 10 പുതിയ സവിശേഷതകളുമായാണ് പുതിയ എഡിഷൻ ക്രേസ് എത്തുന്നത്. മാനുവൽ എഎംടി വകഭേദങ്ങളിൽ ലഭിക്കുന്ന കാറിന്റെ  മാനുവൽ മോഡലിന് 7.57ലക്ഷം രൂപയും എഎംടി മോഡലിന് 8.17ലക്ഷം രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില.

സോണിക് സിൽവർ നിറത്തിലുള്ള റൂഫും ട്രോസ്‌മോ ബ്ലാക്ക് ബോഡിയുമാണ് പുതിയ ക്രേസിന്. കൂടാതെ ടാങ്കറിൻ നിറത്തിലുള്ള മിററുകൾ, ഗ്രിൽ ഇൻസേർട്സ്, വീൽ അക്‌സെന്റ്സ് എന്നിവയുണ്ട്. ഇന്റീരിയറിൽ ‌‌‌‌ടാങ്കറിൻ ആക്സന്റോടു കൂടിയ സീറ്റ് ഫാബ്രിക്ക്, ടാങ്കറിൻ നിറത്തിലുള്ള എയർ വെന്റുകളോട് കൂടിയ പിയാനോ ബ്ലാക്ക് ഡാഷ് ബോർഡ്, പിയാനോ ബ്ലാക്ക് ഡോർ, കൺസോൾ ഫിനിഷേർസ്, പിയാനോ ബ്ലാക്ക് സ്റ്റിയറിങ് ആക്സന്റ് എന്നിവമുണ്ട്. 1.5 ലീറ്റർ റെവോടോർക് ഡീസൽ ,1.2 ലീറ്റർ റെവോട്രോൺ പെട്രോൾ എൻജിനുകളോടെയാണ് നെക്സോൺ വിപണിയിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com