ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സ് വിപണിയിൽ വില 57.06 ലക്ഷം മുതൽ

range-rover-discovery
Land Rover Discovery Sport
SHARE

ജാഗ്വർ ലാൻഡ് റോവറിന്റെ ജനപ്രിയ എസ്‌യുവി ഡിസ്കവറി സ്പോർട്സിന്റെ പുതിയ പതിപ്പ് വിപണിയിൽ. രണ്ടു വകഭേദങ്ങളിലായി എത്തുന്ന വാഹനത്തിന്റെ എസ് മോഡലിന് 57.06 ലക്ഷം രൂപയും ആർ ഡൈനാമിക്ക് എസ്ഇ മോഡലിന് 60.89 ലക്ഷം രൂപയുമാണ് വില.

പുതിയ ഇവോക്കിന്റെ പ്ലാറ്റ്ഫോമിലാണ് ഡിസ്കവറിയുടെ നിർമാണം. മാറ്റങ്ങൾ വരുത്തിയ ഇന്റീരിയറും എക്സ്റ്റീരിയറുമായാണ് പുതിയ ഡിസ്കവറി വിപണിയിലെത്തിയത്. എൽഇഡി ഡേടൈം റണ്ണിങ് ലാംപുകളോട് കൂടിയ ഹെഡ്‍ലാംപ്, രൂപമാറ്റം വരുത്തിയ എൽഇഡി ടെയിൽലാംപ്, അനിമേറ്റഡ് ഇൻഡികേറ്ററുകൾ, പുതിയ അലോയ് വീലുകൾ എന്നിവ പുറം ഭാഗത്തിന്റെ മാറ്റങ്ങളാണ്.

ഇന്റീരിയറിൽ മാറ്റങ്ങൾ വരുത്തിയ ഡാഷ്ബോർഡും സെന്റർകൺസോളുമാണ്. 4ജി വൈഫൈ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 10.4 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് വാഹനത്തിൽ. ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളാണ് പുതിയ ഡിസ്കവറിയിൽ. 48 വോൾട്ട് മോട്ടർ ഉപയോഗിക്കുന്ന 2 ലീറ്റർ മിഡ് ഹൈബ്രിഡ് ടർബൊ പെട്രോൾ എൻജിന് 248 പിഎസ് കരുത്തും 365 എൻഎം ടോർക്കുമുണ്ട്. രണ്ടു ലീറ്റർ ടർബൊചാർജിന് ഡീസൽ മോട്ടറിന് 180 പിഎസ് കരുത്തും 248 എൻഎം ടോർക്കുമുണ്ട്.

English Summary: Land Rover Discovery Sports Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA