ബിഎസ് 6 എന്‍ജിനുമായി പുതിയ ബുള്ളറ്റ്, വില 1.21 ലക്ഷം മുതല്‍

royal-enfield-bullet-350
Bullet 350
SHARE

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എന്‍ജിനുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വിപണിയില്‍. ബുള്ളറ്റ് എക്‌സിന് 1.21 ലക്ഷം രൂപയും ബുള്ളറ്റ് സ്റ്റാന്‍ഡേഡിന് 1.27 രൂപയും ബുള്ളറ്റ് എക്‌സ് ഇഎസിന് 1.37 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

ബിഎസ് നാല് നിലവാരമുള്ള ബൈക്കുകളിലെ കാര്‍ബറേറ്ററിനു പകരം ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയാണു റോയല്‍ എന്‍ഫീല്‍ഡ് എന്‍ജിന് ബി എസ് ആറ് നിലവാരം കൈവരിക്കുന്നത്. കൂടാതെ ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കര്‍ശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്‌സ്‌ഹോസ്റ്റ് കാറ്റലിക് കണ്‍വര്‍ട്ടറുമുണ്ട്. 

നേരത്തെ പുറത്തിറങ്ങിയ ക്ലാസിക് 350 ബൈക്കിലെ ബി എസ് ആറ് നിലവാരമുള്ള എന്‍ജിന്‍ തന്നെയാണ് ബുള്ളറ്റ് 350 ശ്രേണിയിലും.  ബിഎസ് ആറ് 346 സിസി എന്‍ജിന് 19.1 എച്ച് പി കരുത്തും 28 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കും. ബിഎസ് നാലു നിലവാരത്തില്‍ ഇതേ എന്‍ജിന്‍ 19.8 ബി എച്ച് പി കരുത്തും 28 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിച്ചിരുന്നത്. 

ക്രോമിയത്തിനു പകരം കറുപ്പിന്റെ അതിപ്രസരമാണ് ബുള്ളറ്റ് എക്‌സ് വകഭേദങ്ങളെ സ്റ്റാന്‍ഡേഡ് 350 ബൈക്കുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ബുള്ളറ്റ് 350 എക്‌സ് ഇ എസിലാവട്ടെ എന്‍ജിന്‍ ബ്ലോക്കിനും ക്രാങ്ക് കേസിനും കറുപ്പ് ഫിനിഷാണ്. ഒപ്പം എന്‍ജിനു മുകള്‍ ഭാഗത്തും ക്രാങ്ക് കേസിലും സില്‍വര്‍ ഫിനിഷും ഇടംപിടിക്കുന്നുണ്ട്. ഇന്ധന ടാങ്കിലെ ലളിതവും വ്യത്യസ്ത രൂപകല്‍പ്പനയുള്ളതുമായ ലോഗോയാണ് എക്‌സ് വകഭേദത്തിലെ മറ്റൊരു സവിശേഷത. സ്റ്റാന്‍ഡേഡിലെ ത്രിമാന എംബ്ലത്തിനു പകരമാണ് ഈ ഗ്രാഫിക്‌സ് ഇടംപിടിക്കുന്നത്.

English Summary: Royal Enfield Bullet 350 BS6 Launched 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA