ബിഎസ് 6 എൻജിനോടെ മാരുതി സൂപ്പർ കാരി; വില 5.07 ലക്ഷം

maruti-super-carry
Maruti Suzuki Super Carry
SHARE

മാരുതി സുസുക്കിയുടെ ഏക ലഘു വാണിജ്യ വാഹനമായ സൂപ്പർ കാരിയും മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് (ബി എസ് ആറ്) നിലവാരമുള്ള പെട്രോൾ – സി എൻ ജി എൻജിനോടെ വിൽപ്പനയ്ക്കെത്തി. എൽ സി വി വിഭാഗത്തിൽ ബി എസ് ആറ് എൻജിനോടെ വിപണിയിലെത്തുന്ന ആദ്യ മോഡലെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്ന ‘ബി എസ് ആറ് സൂപ്പർ കാരി’യുടെ ഷോറൂം വില 5.07 ലക്ഷം രൂപയാണ്. ബി എസ് ആറ് നിലവാരത്തോടെ മാരുതി സുസുക്കി അവതരിപ്പിച്ച ‘എസ് — സി എൻ ജി’ ശ്രേണിയിലെ ആറാമതു മോഡലുമാണ് സൂപ്പർ കാരി. 

സൂപ്പർ കാരിക്കു കരുത്തേകുന്നത് 1.2 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനാണ്. 6,000 ആർ പി എമ്മിൽ 65 പി എസ് വരെ കരുത്തും 3,000 ആർ പി എമ്മിൽ 85 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.  റിവേഴ്സ് പാർക്കിങ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, പൂട്ടി സൂക്ഷിക്കാവുന്ന ഗ്ലൗ ബോക്സ്, വലിപ്പമേറിയ ലോഡിങ് ഡെക്ക് എന്നിവയെല്ലാം സഹിതമാണ് പുതിയ ‘സൂപ്പർ കാരി’യുടെ വരവ്. 

മിനി ട്രക്ക് വിഭാഗത്തിൽ മികച്ച പ്രകടനമാണു സൂപ്പർ കാരി കാഴ്ച വയ്ക്കുന്നതെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അവകാശപ്പെട്ടു. രാജ്യത്തെ മുന്നൂറ്റി ഇരുപതിലേറെ വാണിജ്യ വാഹന വിൽപ്പന ശാലകളിലൂടെ 56,000 സൂപ്പർ കാരിയാണു കമ്പനി ഇതുവരെ വിറ്റഴിച്ചത്. 

സമ്മർദിത പ്രകൃതി വാതകം(സി എൻ ജി) ഇന്ധനമാക്കുന്ന വാഹനങ്ങളുടെ വിൽപ്പന 2010ലാണു മാരുതി സുസുക്കി ആരംഭിച്ചത്. സി എൻ ജി, സ്മാർട് ഹൈബ്രിഡ് വിഭാഗങ്ങളിലായി 10 ലക്ഷത്തിലേറെ വാഹനങ്ങളാണു കമ്പനി ഇതുവരെ വിറ്റഴിച്ചത്. അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും പ്രകൃതി വാതക ഉപയോഗം വർധിപ്പിക്കാനുമുള്ള കേന്ദ്ര സർക്കാർ പദ്ധതി പിന്തുടർന്നാണ് എസ് – സി എൻ ജി ശ്രേണി അവതരിപ്പിച്ചതെന്നും മാരുതി സുസുക്കി വിശദീകരിച്ചു. 

English Summary: Maruti Suzuki Super Carry BS6 Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA