സി63 കൂപ്പെ, ജിടി ആർ... കരുത്തും ആഡംബരവും ഒരുമിച്ച ഈ സൂപ്പർതാരങ്ങൾ വിപണിയിൽ

benz-amg
Mercedes AMG C63 Coupé, AMG GT R
SHARE

ആഡംബര കാർ വിപണിയിലെ വമ്പൻമാരായ മെഴ്സിഡീസ് ബെൻസ് 2 സൂപ്പർ പെർഫോമൻസ് മോഡലുകൾ ഇന്ത്യൻ വിപണി‍യിലെത്തിച്ചു. 2 എഎംജി മോഡലുകൾ– സി63 കൂപ്പെ, ജിടി ആർ.  എഎംജി സി63യിൽ ഉള്ളത് 476 എച്ച്പി കരുത്തും 650 എൻഎം കുതിപ്പുശേഷിയുമുള്ള 4 ലീറ്റർ ഇരട്ട ടർബോ വി8 പെട്രോൾ എൻജിൻ. 9–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് വഴി പിൻ ചക്രങ്ങളിലേക്കാണു കരുത്തെത്തുന്നത്. 

പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ വേഗമാർജിക്കാൻ വേണ്ടത് വെറും 4 സെക്കൻഡ്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗമെടുക്കാം. ഷോറൂം വില 1.33 കോടി രൂപ. 97000 രൂപയ്ക്കു 2 വർഷത്തേക്കുള്ള പരിചരണം ഉറപ്പാക്കുന്ന പ്രത്യേക സർവീസ് പാക്കേജുമുണ്ട്.

എഎംജി ജിടി ആറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇതോടൊപ്പമെത്തിയിരിക്കുന്നത്. 4ലീറ്റർ വി8 എൻജിൻ തന്നെ. കരുത്ത് 585എച്ച്പി, കുതിപ്പ് 700എൻഎം. 0–100 കിമീ സ്പീഡിന് 3.6 സെക്കൻഡാണു വേണ്ടത്. പരമാവധി 318 കിമീ വരെ വേഗത്തിൽ പായാം. 2.48 കോടി രൂപയാണു വില. ഡീലർമാർ വഴിയും ഓൺലൈൻ ആയും കാർ വാങ്ങാം.

English Summary:  Mercedes AMG C63 Coupé, AMG GT R launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA