പുതിയ ക്രേറ്റയോട് മത്സരിക്കാൻ ഫീച്ചറുകൾ കൂട്ടി സെൽറ്റോസ്

kia-seltos-1
Kia Seltos
SHARE

വളരെ പെട്ടെന്നു തന്നെ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന എസ്‌യുവികളിലൊന്നായി മാറി കിയയുടെ ആദ്യ വാഹനം സെൽറ്റോസ്. സെൽറ്റോസിനോട് മത്സരിക്കാൻ ഫീച്ചറുകളും സ്റ്റൈലും കൂട്ടി ക്രേറ്റ എത്തിയത് കഴിഞ്ഞ ദിവസമാണ്. ഏറെ ശ്രദ്ധ ആകർഷിച്ച പുതിയ ക്രേറ്റയ്ക്ക് മറുപടിയുമായി കൂടുതൽ ഫീച്ചറുകളുമായി സെൽറ്റോസ് എത്തുകയാണ്.

വിലയിൽ അൽപം മാറ്റങ്ങളുമായാണ് പുതിയ സെല്‍റ്റോസ് വിപണിയിലെത്തിയത്. കൂടാതെ വിൽപന കുറഞ്ഞ ജിടികെ, ജിടിഎക്സ് ഡിസിടി എന്നീ രണ്ടു വേരിയന്റുകൾ നിർത്തലാക്കുകയും ചെയ്തു. ഇതോടെ സെൽറ്റോസ് 16 വേരിയന്റുകളായി. ചെറിയ മാറ്റങ്ങൾ വരുത്തിയ ബംബറും ഡ്യുവൽ എക്സ്ഹോസ്റ്റ് പൈപ്പും പുതിയ ഡ്യൂവൽ ടോൺ കളർ തീമുമാണ് പുറംഭാഗത്തെ പ്രധാന മാറ്റങ്ങൾ. വിവിധ വേരിയന്റുകളെ അനുസരിച്ചായിരിക്കും മാറ്റങ്ങള്‍.

എച്ച്ടിഎക്സ്, എടിഎക്സ് പ്ലെസ്, ടിഎക്സ്, ജിടിഎക്സ് വകഭേദങ്ങളിൽ ടെമ്പറേച്ചർ കൺട്രോൾ പാനലുകൾക്ക് ക്രോം ഫിനിഷ് നൽകിയിട്ടുണ്ട്. എച്ച്ടിഎക്സ്, എച്ച്ടിഎക്സ് പ്ലെസ് പതിപ്പുകളുടെ നാലു ഡോറുകളിലും മെറ്റൽ സ്കഫ് പ്ലേറ്റും നൽകി. സെൽറ്റോസ് ഓട്ടമാറ്റിക്ക് പതിപ്പിന് റിമോട്ട് എൻജിൻ സ്റ്റാർട്ടും നൽകിയിട്ടുണ്ട്. കൂടാതെ എല്ലമോഡലുകളിലും എർജെൻസി സ്റ്റോപ് സിഗ്നലും റിയർ യുഎസ്ബി ചാർജിങ് പോയിന്റുകളും നൽകിയിട്ടുണ്ട്. എച്ച്ടിഎക്സ്, ജിടിഎക്സ് പതിപ്പുകൾക്ക് സൺറൂഫ് ലഭിച്ചു. കൂടാതെ കിയയുടെ യുവിഒ കണക്റ്റ് സിസ്റ്റത്തിനും അപ്ഡേഷനുകൾ വന്നിട്ടുണ്ട്. വിവിധ വേരിയന്റുകളിലായി 10000 രൂപ മുതൽ 30000 രൂപ വരെയാണ് പുതിയ മോഡലിന്റെ വില വർധനവ്.

English Summary: Kia Seltos Updated Version Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA