ബിഎസ്ആറ് മോജൊ 300 എത്തി, വില 2 ലക്ഷം മുതൽ

mahindra-mojo
Mahindra Mojo
SHARE

മലിനീകരണ നിയന്ത്രണത്തിൽ ബിഎസ് 6 നിലവാരമുള്ള എൻജിനോടെ മഹീന്ദ്രയുടെ മോജൊ വിൽപനയ്ക്കെത്തി. രണ്ടു മുതൽ 2.11 ലക്ഷം രൂപ വരെയാണു ബൈക്കിന്റെ ഡൽഹിയിലെ ഷോറൂം വില. ബിഎസ് 4 എൻജിനുള്ള മോജൊയെ അപേക്ഷിച്ച് 11,000 രൂപ അധികമാണിത്. നാലു നിറങ്ങളിലാണു മഹീന്ദ്ര ബിഎസ് 6 മോജൊ 300’ ലഭ്യമാക്കുന്നത്: റെഡ് അഗേറ്റ്, ബ്ലാക്ക് പേൾ, റൂബി റെഡ്, പേൾ ബ്ലാക്ക്. 5,000 രൂപ അഡ്വാൻസ് ഈടാക്കിപുതിയ മോജൊയ്ക്കുള്ള ബുക്കിങ്ങും മഹീന്ദ്ര സ്വീകരിക്കുന്നുണ്ട്. വൈകാതെ പുതിയ ബൈക്ക് വിപണനം തുടങ്ങുമെന്നം കമ്പനി സൂചിപ്പിക്കുന്നു. 

മോജൊ എക്സ് ടി 300, മോജൊ യുടി 300 എന്നിവ പിൻവലിച്ചാണു കഴിഞ്ഞ വർഷം മഹീന്ദ്ര മോജൊ 300 എബിഎസ് അവതരിപ്പിച്ചത്. ബിഎസ് 6 നിലവാരത്തിലേക്കുള്ള മാറ്റത്തിൽ സാങ്കേതിക വിഭാഗത്തിൽ എൻജിനിലെ പരിഷ്കാരത്തിനപ്പുറമുള്ള മാറ്റങ്ങളൊന്നും ബൈക്കിലില്ല. ബൈക്കിനു കരുത്തേകുന്നത് ജാവയിലെ  294.71 സി സി, ഫ്യുവൽ ഇഞ്ചക്റ്റഡ്, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിൻ തന്നെ. ബി എസ് 6 നിലവാരത്തിൽ ഈ എൻജിന്റെ മോജൊ’യിലെ പ്രകടനക്ഷമത സംബന്ധിച്ച കണക്കൊന്നും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. 

അതേസമയം ബി എസ് നാല് നിലവാരത്തിൽ 7.500 ആർ പി എമ്മിൽ 26.29 ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിച്ചിരുന്നത്. സിംഗിൾ എക്സോസ്റ്റ് മഫ്ലറിൽ മാറ്റമില്ലെങ്കിലും ഉയർന്ന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി അധികമായി കാറ്റലിറ്റിക് കൺവർട്ടർ ഇടംപിടിച്ചിട്ടുണ്ട്. ദീർഘദൂര യാത്രകൾ ആസ്വാദ്യകരമാക്കും വിധം ക്രമീകരിച്ച ആറു സ്പീഡ് ട്രാൻസ്മിഷനാണ് എൻജിനു കൂട്ട്. ബിഎസ് 4 മോജൊയിലെ ടെലിസ്കോപിക് ഫോർക്ക് - മോണോ ഷോക്ക് സസ്പെൻഷനുകളും മറ്റും പുതിയ ബൈക്കിലും മഹീന്ദ്ര നിലനിർത്തിയിട്ടുണ്ട്. ഇരട്ട ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന (എബിഎസ്)ത്തോടെ എത്തുന്ന ബൈക്കിന്റെ മുന്നിൽ 320 എം എം ഡിസ്ക് ബ്രേക്കും പിന്നിൽ 240 എം എം ഡിസ്ക് ബ്രേക്കുമാണ്. 

English Summary: Mahindra Mojo BS6 Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA