റോയൽ എൽഫീൽഡിനോട് നേരിട്ടൊരു മത്സരത്തിന് ഹോണ്ട. 350 സിസി സെഗ്‌മെന്റിലേക്ക് ക്ലാസിക്ക് ലുക്കുമായി ഹൈനസ്-സിബി350 എന്ന ബൈക്കാണ് ഹോണ്ട അവതരിപ്പിച്ചത്. 1.90 ലക്ഷം രൂപ എക്സ്ഷോറും വിലയുമായി എത്തുന്ന വാഹനം റോയൽ എൻഫീൽഡ് ബൈക്കുകളോടായിരിക്കും മത്സരിക്കുക.
ഹോണ്ടയുടെ വലിയ ബൈക്കുകൾക്കായുള്ള ബിഗ്‌വിങ് ഷോറൂമുകളിലൂടെ ഈ മാസം പകുതിയോടെ വിൽപന തുടങ്ങും. 350 സിസി എൻജിന് 21 പിഎസ് കരുത്തും 330 എൻഎം കുതിപ്പുശേഷിയും (ടോർക്ക്) ഉണ്ട്. ഗാംഭീര്യമുള്ള ശബ്ദവും കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങളും ദീർഘയാത്രയ്ക്കും ചെറിയ യാത്രകൾക്കും അനുയോജ്യമായ റൈഡിങ് പൊസിഷനുമൊക്കെ സവിശേഷതകളാണ്.
English Summary: Honda CB350 H'Ness Launched In India