ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ ഥാർ എത്തി, വില 9.80 ലക്ഷം മുതൽ

mahindra-thar-4
Mahindra Thar
SHARE

മഹീന്ദ്രയുടെ ജനപ്രിയ വാഹനം ഥാറിന്റെ പുതിയ പതിപ്പ് വിപണിയിൽ. പെട്രോൾ, ഡീസൽ എൻജിനുകളിലായി മാനുവൽ ഓട്ടോമാറ്റിക് നാലു വീൽ ഡ്രൈവ് മോഡലുകളിൽ ലഭിക്കുന്ന ഥാറിന്റെ എക്സ്ഷോറൂം വില 9.80 ലക്ഷം മുതൽ 12.95 ലക്ഷം രൂപ വരെയാണ്.

mahindra-thar

ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മഹീന്ദ്രയുടെ പുതിയ ഥാർ പ്രദർശിപ്പിച്ചത്. അടുമുടി മാറ്റങ്ങളുമായി എത്തിയ ഥാറിന് മികച്ച ഫീച്ചറുകളും മഹീന്ദ്ര നൽകിയിരിക്കുന്നത്. ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്തിയിട്ടില്ല, എന്നാൽ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറിലുണ്ട്. പഴയകാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന രൂപഭംഗിയിൽ ആഡ‍ംബര സൗകര്യങ്ങളുമായിട്ടാണ് പുതിയ വാഹനം എത്തിയത്.

mahindra-thar
Mahindra Thar

സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലും സുരക്ഷാ നിലവാരത്തിലും വൻകുതിച്ചു ചാട്ടമാണ് പുത്തൻ ഥാർ. അതേസമയം തന്നെ ഥാറിന്റെ ഓഫ് റോഡ് ക്ഷമതയിലോ പാരമ്പര്യത്തിന്റെ പകിട്ടുള്ള രൂപകൽപനയിലോ വിട്ടുവീഴ്ചയൊന്നും ചെയ്തിട്ടില്ല. ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്നവരെ കൂടി ആകർഷിക്കാൻ പോന്നതാണു പുതിയ മോഡൽ.

mahindra-thar-10
Mahindra Thar

‌യഥാർഥ ഥാറിൽ സുഖസൗകര്യങ്ങൾ നാമമാത്രമായിരുന്നെങ്കിൽ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്പ്ലേ, റിയർ പാർക്കിങ് മിറർ, പവർ ഫോൾഡിങ് മിറർ എന്നിവയൊക്കെയായിട്ടാവും പുതിയ ഥാറിന്റെ വരവ്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, എ ബി എസ്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയുമുണ്ടാവും. അഴിച്ചു നീക്കാൻ കഴിയുംവിധമുള്ള, ഫാക്ടറി ഫിറ്റഡ് ഹാർഡ് ടോപ്പും ഥാറിലുണ്ട്.

mahindra-thar-11
Mahindra Thar

മുമ്പ് ഡീസൽ എൻജിനും മാനുവൽ ട്രാൻസ്മിഷനും മാത്രമായിരുന്നു ഥാറിന്റെ പവർ ട്രെയ്ൻ. എന്നാൽ പുതിയ ഥാറിൽ വ്യത്യസ്ത എൻജിൻ – ട്രാൻസ്മിഷൻ സാധ്യതകളും മഹീന്ദ്ര വാഗ്ദാനം ചെയ്യും. പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ഈ എസ്​യുവി വിൽപ്പനയ്ക്കുണ്ടാവും. 152 ബിഎച്ച്പി കരുത്തുള്ള മഹീന്ദ്രയുടെ എം സ്റ്റാലിയൻ ശ്രേണിയിലെ 2 ലീറ്റർ പെട്രോൾ എൻജിനും കൂട്ടായി ആറു സ്പീഡ് മാനുവൽ ഗീയർ ബോക്സുമാണു ഥാറിൽ. ഓപ്ഷൻ വ്യവസ്ഥയിൽ ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാക്കും.

mahindra-thar-7
Mahindra Thar

ഥാറിന്റെ ഡീസൽ വകഭേദങ്ങൾക്കു കരുത്തേകുക 2.2 ലീറ്റർ, 132 ബി എച്ച് പി, എം ഹോക്ക് എൻജിനും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും ഈ എൻജിനു കൂട്ട്. ഓപ്ഷനൽ വ്യവസ്ഥയിൽ ഐസിനിൽ നിന്നു സംഘടിപ്പിച്ച ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സും ലഭ്യമാക്കും. പെട്രോൾ, ഡീസൽ എൻജിൻ ഭേദമില്ലാതെ ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ ഥാർ വിൽപനയ്ക്കുണ്ടാവും.

English Summary: New-Gen Mahindra Thar SUV Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA