ബിഎംഡബ്ല്യുവിന്റെ രണ്ടാം തമ്പുരാന് പുതിയ സ്പോർട്സ് പതിപ്പ്

bmw-220i-sport-1
BMW 220i Sport
SHARE

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ പതിപ്പ് 220 ഐ സ്പോർട്സ് വിപണിയിൽ. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുന്ന വാഹനത്തിന്റെ എക്സ് ഷോറും വില 37.90 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം 2 സീരിസിന്റെ ഡീസൽ വേരിയന്റുകൾ ബിഎംഡബ്ല്യു പുറത്തിറക്കിയിരുന്നു. 

നിലവിലെ എൻട്രി ലെവൽ സെഡാനായ 3 സീരീസിനു താഴെയാവും 2 സീരീസ് ഗ്രാൻ കൂപ്പെയുടെ സ്ഥാനം. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന 2 സീരീസിന്റെ പ്ലാറ്റ്ഫോമും മറ്റും എസ്‌യുവിയായ എക്സ് വണ്ണിൽ നിന്നാണ് ബിഎംഡബ്ല്യു കടമെടുത്തിരിക്കുന്നത്.

‌ബിഎംഡബ്ല്യുവിന്റെ ആധുനിക രൂപകൽപനാ ശൈലിയോടെയാണ് 2 സീരീസ് ഗ്രാൻ കൂപ്പെയുടെ വരവ്. ചരിഞ്ഞ റൂഫും ആകർഷകവും പില്ലർ ഇല്ലാത്തതുമായ വാതിലുകളുമാണ് കാറിനുള്ളത്. റൂഫിന്റെ ചരിവ് മൂലം പിൻ സീറ്റിൽ സാധാരണ സെഡാനുകളിലുള്ളത്ര ഇടം പ്രതീക്ഷിക്കേണ്ട. പക്ഷേ ലെഗ് റൂം ആവശ്യത്തിലേറെയുണ്ടെന്ന് ബിഎംഡബ്ല്യു ഉറപ്പാക്കുന്നു.

2 സീരീസ് ഗ്രാൻ കൂപ്പെയ്ക്ക് 4526 എംഎം നീളവും 1800 എംഎം വീതിയുമുണ്ട്. 2670 എംഎം ആണ് വീൽ ബേസ്. 220 ഐ സ്പോർട്ടിന് കരുത്തേകുക 190 ബി എച്ച് പി കരുത്തു സൃഷ്ടിക്കാൻ പ്രാപ്തിയുള്ള രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ്. എട്ടു സ്പീഡ് സ്റ്റപ്ട്രോണിക് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.1 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്.

English Summary: BMW 220i Sport Launched in India at introductory price of ₹37.90 lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദോഷങ്ങൾ അകറ്റാൻ മണിമണ്ഡപമുറ്റത്തെ കൊട്ടും പാട്ടും

MORE VIDEOS
FROM ONMANORAMA