ADVERTISEMENT

റോർ ഇലക്ട്രിക് മോട്ടർസൈക്കിളുമായി ബെംഗളൂരു അസ്ഥാനമായുള്ള സ്റ്റാർട്ട് അപ് കമ്പനിയാണ് ഒബെൻ ഇലക്ട്രിക്സ്. 1.25 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില (ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി നൽകുന്ന സംസ്ഥാനങ്ങളിൽ 99,999 രൂപ). ഇലക്ട്രിക് സ്പോർട്സ് ബൈക്ക് എന്ന പേരിൽ കമ്പനി പുറത്തിറക്കുന്ന വാഹനം 999 രൂപ നൽകി ബുക്ക് ചെയ്യാമെന്നും മെയ് മുതൽ ടെസ്റ്റ് ഡ്രൈവും ജൂലൈ മുതൽ വിതരണവും ആരംഭിക്കുമെന്നും ബെൻ ഇലക്ട്രിക് പറയുന്നു. 

obenev-roor-2

ഒറ്റ ചാർജിൽ ഐഡിയൽ റണ്ണിങ് കണ്ടീഷനിൽ 200 കിലോമീറ്ററും അല്ലാതെ 150 കിലോമീറ്ററും റേഞ്ചുണ്ട് റോറിന്. രണ്ടു മണിക്കൂറിൽ പൂർണമായും ചാർജ് ചെയ്യാം. 10 കിലോവാട്ട് പീക്ക് ഔട്ട്പുട്ടും 4 കിലോവാട്ട് കണ്ടിന്യുവസ് ഔട്ട്പുട്ടും നല്‍കുന്ന മോട്ടർ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം  3 സെക്കന്റിൽ.

obenev-roor-1

4.4 കിലോവാട്ട് അവറുള്ള എൽപിഎഫ് ബാറ്ററി. ഇക്കോ, സിറ്റി, ഹവോക് എന്നീ റൈഡ് മോഡുകളുണ്ട്. ഇക്കോ മോഡിൽ 50 കിലോമീറ്ററും സിറ്റി മോഡിൽ 70 കിലോമീറ്ററും ഹവോക് മോഡിൽ 100 കിലോമീറ്ററുമാണ് റോറിന്റെ പരമാവധി വേഗം. യഥാക്രമം 150 കിലോമീറ്റർ, 120 കിലോമീറ്റർ, 100 കിലോമീറ്റർ എന്നിങ്ങനെയാണ് റേഞ്ച്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി അടക്കമുള്ള കണക്റ്റഡ് സൗകര്യങ്ങളുമായിട്ടാണ് ബൈക്ക് പുറത്തിറങ്ങിയത്.

English Summary: Oben Electric Rorr e-bike Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com