ADVERTISEMENT

വാഹനലോകം പ്രതീക്ഷയോടെ കാത്തിരുന്ന സിറ്റി ഹൈബ്രിഡിന്റെ വില പ്രഖ്യാപിച്ച് ഹോണ്ട. ഇസഡ് എക്സ് എന്ന ഒറ്റ വകഭേദത്തിൽ മാത്രം ലഭിക്കുന്ന ഹൈബ്രിഡിന്റെ എക്സ്ഷോറൂം വില 19.49 ലക്ഷം രൂപയാണ്. ലീറ്ററിന് 26.5 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനം കഴിഞ്ഞ ദിവസമാണ് ഹോണ്ട പ്രദർശിപ്പിച്ചത്. സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയാണിത്. സിറ്റി ഹൈബ്രിഡിന്റെ നിർമാണം രാജസ്ഥാനിലെ തപുകാര ശാലയിൽ ആരംഭിച്ചു.  അടുത്ത മാസം ആദ്യം വിപണിയിലെത്തുന്ന സിറ്റിയുടെ ബുക്കിങ് ആരംഭിച്ചു.

City e-Hev Brochure-New

 

ആദ്യ മിഡ് സൈസ് ഫുൾ ഹൈബ്രിഡ് സെഡാൻ

 

City e-Hev Brochure-New

രാജ്യത്തെ ഏറ്റവും അധികം ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നായാണ് സിറ്റി എത്തുന്നത്. ഹോണ്ടയുടെ ഇന്റലിജന്റ് മൾട്ടി മോഡ് ഡ്രൈവ് അഥവാ ഐ –എം എം ഡി ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ എത്തുന്ന സിറ്റി ഹൈബ്രിഡിനു കരുത്തേകാൻ പെട്രോൾ എൻജിനു പുറമേ രണ്ടു വൈദ്യുത മോട്ടറുകളുമുണ്ട്. 98 എച്ച്പി കരുത്തും 127 എൻഎം ടോർക്കുമുണ്ട് 1.5 ലീറ്റർ പെട്രോൾ എൻജിന്.

 

City e-Hev Brochure-New

ഇവി ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എൻജിൻ ഡ്രൈവ് എന്നീ മൂന്ന് റൈഡ് മോഡുകളും ബ്രേക്കിങ്ങിലെ റീജനറേഷൻ മോഡുകളുമായിട്ടാണ് സിറ്റി ഹൈബ്രിഡ് എത്തിയത്. എൻജിൻ പ്രവർത്തനത്തിലൂടെയും ഡീസിലറേഷനിലൂടെയും സ്വയം ചാർജാകുന്ന ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ഐഎസ്ജി) ആയി പ്രവർത്തിക്കുന്ന ഒരു വൈദ്യുത മോട്ടറുമായി സഹകരിച്ചാണ് എൻജിന്റെ പ്രവർത്തനം. രണ്ടാമത്തെ വൈദ്യുത മോട്ടർ കൂടിയാവുന്നതോടെ കരുത്ത് 109 ബി എച്ച് പിയും ടോർക്ക് 253 എൻഎം ആയി ഉയരും. രണ്ടാമത്തെ മോട്ടറിൽ നിന്നുള്ള കരുത്ത് സിംഗിൾ, ഫിക്സഡ് ഗീയർ റേഷ്യോയുള്ള സവിശേഷ ഗീയർബോക്സ് വഴി മുൻ ചക്രത്തിലാണെത്തുക.

 

8 വർഷം ബാറ്ററി വാറന്റി

 

മൂന്നു വർഷം അൺലിമിറ്റഡ് കിലോമീറ്റർ വാറന്റിയും ലിഥിയം അയൺ ബാറ്ററിക്ക് 8 വർഷം വാറന്റിയും ഹോണ്ട നൽകുന്നുണ്ട്. കൂടാതെ ഉപഭോക്താവിന് 5 വർഷവും 10 വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്ററും അധിക വാറന്റിയായി ഹോണ്ട നൽകുന്നുണ്ട്.

 

മികച്ച സ്റ്റൈൽ, ഹോണ്ട സെൻസിങ് ടെക്നോളജി

 

കാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ ഹൈബ്രിഡ് പതിപ്പിന് അവകാശപ്പെടാനില്ല. ഹോണ്ടയുടെ പുതിയ ബ്ലൂ ലൈൻ ബാഡ്ജുമായിട്ടാണ് സിറ്റി എത്തുന്നത്. പുതിയ 8 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ടാകും. ആപ്പിൾ കാർപ്ലെ, ആൻഡ്രോയ്ഡ് ഓട്ടോ, എട്ട് സ്പീക്കർ പ്രീമിയം സൗണ്ട് സിസ്റ്റം, ആമ്പിയന്റ് ലൈറ്റിങ്, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ആമസോൺ ഇക്കോ, ഗൂഗിൾ അസിസ്റ്റ് അടക്കം നിരവധി ഫീച്ചറുകളുള്ള ഹോണ്ട കണക്റ്റ് എന്നിവ സിറ്റി ഹൈബ്രിഡിലുണ്ട്. 

 

സുരക്ഷയ്ക്കായി ആറ് എയർ ബാഗുകൾ, എസിഇ ബോഡി സ്ട്രക്ച്ചർ, എവിഎസ്, ഹോണ്ട ലൈൻ വാച്ച്, മൾട്ടി ആംഗിൾ റിയർ വ്യൂ ക്യാമറ, ടയർപ്രെഷർ മോണിറ്റർ, വെഹിക്കിൾ സ്റ്റബിലിറ്റി അസിസ്റ്റ്, ഹാൻഡിലിങ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

 

English Summary: Honda City e:HEV Launched India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com