ഓലയോട് മത്സരിക്കാൻ ഹീറോ മോട്ടോകോർപ്; 165 കി.മീ റേഞ്ചുമായി വീഡ

vida-v1
Vida V1
SHARE

പുതിയ ഇലക്ട്രിക് സ്കൂട്ടറുകളുമായി ഹീറോ മോട്ടോകോർപ്. വീഡ എന്ന ബ്രാൻഡ് നാമത്തിൽ വി വൺ പ്ലസ്, വി വൺ പ്രോ എന്നീ മോഡലുകളാണ് വിപണിയിൽ എത്തിച്ചത്. ഒറ്റ ചാർജിൽ 143 കിലോമീറ്റർ റേഞ്ചുള്ള വി വൺ എന്ന മോഡലിന് 1.45 ലക്ഷം രൂപയും 165 കിലോമീറ്റർ റേഞ്ചുള്ള മോഡലിന് 1.59 ലക്ഷം രൂപയുമാണ് വില. 

ഹീറോ വികസിപ്പിച്ച സ്വാപ്പബിൾ ബാറ്ററിയാണ് സ്കൂട്ടറുകളിൽ. വി വൺ പ്ലസിന് പൂജ്യത്തിൽനിന്ന് 40 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.4 സെക്കൻഡും വി വൺ പ്രോയ്ക്ക്  3.2 സെക്കൻഡും മാത്രം മതി. ഉയർന്ന വേഗം 80 കിലോമീറ്റർ. ഫാസ്റ്റ് ചാർജിങ് ഫെസിലിറ്റിയുള്ള സ്കൂട്ടറുകൾ 80 ശതമാനം ചാർജാകാൻ 65 മിനിറ്റ് മാത്രം മതി. 

ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, ക്രൂസ് കൺട്രോൾ, റൈഡിങ് മോഡുകൾ, കീലെസ് കൺട്രോളുകൾ, എസ്ഒഎസ് അലേർട്ട്, ഫോളോ മീ ഹോം ഹെഡ്‌ലാംപ്, എൽഇഡി ലൈറ്റുകൾ, വലിയ അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവ വി വണിലുണ്ട്. ആപ് കണക്ടിവിറ്റിയും വീ‍ഡയിലുണ്ട്. 

English Summary: Hero Vida V1 e-scooter launched at Rs 1.45 lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}