26.60 കി.മീ മൈലേജ്, ടൊയോട്ട ഹൈറൈഡർ സിഎൻജി; വില 13.23 ലക്ഷം രൂപ മുതൽ

toyota-hyryder
Toyota Hyryder
SHARE

ടൊയോട്ട എസ്‍യുവി ഹൈറൈഡറുടെ സിഎൻജി പതിപ്പ് വിപണിയിൽ. രണ്ടു മോഡലുകളിൽ മാത്രം ലഭിക്കുന്ന വാഹനത്തിന്റെ എസ് പതിപ്പിന്റെ എക്സ്ഷോറൂം വില 13.23  ലക്ഷം രൂപയും ജി പതിപ്പിന് 15.29 ലക്ഷം രൂപയുമാണ് വില. ഹൈറൈഡറുടെ പെട്രോൾ പതിപ്പിനെക്കാൾ ഏകദേശം 95000 രൂപ അധികം നൽകണം സിഎൻജി പതിപ്പിന്. 

മാരുതിയുടെ എർട്ടിഗ, എക്സ്എൽ6 എന്നീ മോഡലുകളിലെ 1.5 ലീറ്റർ കെ15സി 4 സിലിൻഡർ എൻജിനാണ് ഹൈറൈഡറിലും. 88 എച്ച്പി കരുത്തും 121.5 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. ഒരു കിലോഗ്രാം സിഎൻജിയിൽ 26.6 കിലോമീറ്റർ വാഹനം സഞ്ചിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

പൂർണമായി എൽഇഡി ക്രമീകരിച്ച ഹെഡ്‌ലാംപ്, 17 ഇഞ്ച് അലോയ് വീലുകൾ, വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, കൂടുതൽ സുരക്ഷയ്ക്കായി കർട്ടൻ എയർബാഗ് തുടങ്ങി അത്യാധുനിക സന്നാഹങ്ങൾ എല്ലാം ചേർന്ന പാക്കേജാണ് അർബൻ ക്രൂസർ ഹൈറൈഡർ സിഎൻജി.

English Summary:  Toyota Hyryder CNG Launched at Rs 13.23 Lakh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS