ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ വരും ദിവസങ്ങളിൽ ഇടിയും മിന്നലും നിറഞ്ഞ പെരുമഴയ്ക്ക് സാധ്യതയുണ്ടെന്ന് ജർമൻ കാലാവസ്ഥ നിരീക്ഷകൻ ഡൊമിനിക് യുംഗിന്റെ മുന്നറിയിപ്പ്. താപനില തിങ്കളാഴ്ച 30 സെൽഷ്യസ് ഗ്രാഡ് വരെ ഉയരുകയും, സായം സന്ധ്യകളിൽ നാട് നടുക്കുന്ന ഇടിയും മിന്നലും അകമ്പടിയായി പേമാരിയും എത്തും. 

‌മുൻ കിഴക്കൻ ജർമൻ സംസ്ഥാനങ്ങളിലായിരിക്കും കൂടുതൽ പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുക. സ്പെയിനിൽ നിന്ന് എത്തുന്ന ഉഷ്ണകാറ്റാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് യുംഗ് പറഞ്ഞു. ഈ മാസാവസാനം വരെ ഈ കാലാവസ്ഥയാണ് സാധ്യതയെന്നും സൂചനയാണ് നൽകിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com