ADVERTISEMENT

ലണ്ടൻ∙ മേയ്‌ 18-നു ലണ്ടനിലെ‌ ക്രോയ്ഡണിൽ സംഘടിപ്പിച്ച യുആർ യുകെ യുടെ ഒന്നാം വാർഷിക പരിപാടി സമാപിച്ചു. യുകെ യിലെ പ്രവാസികളെ ബാധിക്കുന്ന ബ്രെക്സിറ്റ്‌ മുതൽ, യുകെ യിലെ കുട്ടികളുടെ പഠനരീതികളെ കുറിച്ച്‌ വരെയുള്ള പ്രഭാഷണങ്ങൾ ഒട്ടേറെ അറിവുകളാണു സദസ്യർക്ക്‌ പകർന്നു നൽകിയത്‌. മിക്ക സെമിനാറുകളും പങ്കെടുത്തവരുടെ സജീവ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.

സംഘടനയുടെ വാർഷിക പരിപാടിയോട്‌ അനുബന്ധിച്ചു കുട്ടികൾക്കായ്‌ നടത്തിയ 'Make the Cut' എന്ന സയൻസ്‌ വിഡിയോ മൽസരം വേറിട്ട അനുഭവമായ്‌. നിത്യ ജീവിതത്തിൽ ശാസ്ത്രം നമ്മെ ഏതൊക്കെ തരത്തിൽ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചു കുട്ടികൾ തയാറാക്കിയ ഓരോ വിഡിയോകളും ഒന്നിനൊന്നു മികച്ചത്‌ തന്നെയായിരുന്നു. 

യുകെ യിലെ വേറിട്ട്‌ ചിന്തിക്കുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണു യുആർ യുകെ (United rationalists of UK). പിറവി കൊണ്ട അന്ന് മുതൽ യുക്തിചിന്തയുടെ തിരിനാളങ്ങൾ യുകെ മലയാളികൾക്ക്‌ പകരുവാനായ്‌ ഞങ്ങൾ ശ്രമിക്കുന്നു. കുട്ടികൾക്ക് വാന നിരീക്ഷണ ക്ലാസ്സ്‌, വിവിധ സെമിനാറുകളും, വാട്സാപ്പ്‌, ഫേസ്‌ബുക്ക്‌ കൂട്ടായ്മ, ചർച്ചകൾ. വിവിധ തരത്തിലുള്ള ഇടപെടലുകൾ യുകെ യിലെ മലയാളി സമൂഹത്തിൽ നടത്താൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്‌. യു ആർ യു കെ എന്ന സംഘടനക്ക്‌ യു കെ യിലെ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ സംഘടനയായ്‌ മാറാൻ കഴിഞ്ഞതും യു കെ മലയാളി സമൂഹത്തിലെ ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയാണു. 

സമൂഹത്തിൽ, മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളും അന്ധവിശ്വാസ പ്രചാരണങ്ങളും പ്രതിരോധിക്കാനും മതങ്ങളെ വിമർശിക്കാനും, നേർപ്പിക്കാനും, നവീകരിക്കാനും ആധുനികതയിലേക്ക്‌ കൈ പിടിച്ചു നടത്താനും യുക്തിവാദി പ്രസ്ഥാനങ്ങൾക്കു മാത്രമേ കഴിയൂ.  വിശിഷ്ടഅതിഥികളായെത്തിയ റാഷണലിസ്റ്റ് ഇൻറർനാഷണൽ പ്രസിഡന്റ്‌ സനൽ ഇടമറുകിനും, ബ്രാഡ്ലെ സ്റ്റോക്ക്‌ നഗരത്തിന്റെ ബഹുമാന്യ മേയർ ടോംആദിത്യക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. 

#URUKDareToThink

 https://www.youtube.com/playlist?list=PLrTOxoDHrXCPgBW0qt34EpRvmmVzocu88&disable_polymer=true

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com