ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ ആറ് സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകുന്ന യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജർമനിയിൽ തെക്കൻ സംസ്ഥാനങ്ങളും മധ്യ സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ സംസ്ഥാനങ്ങളിലെ 17 ജില്ലകൾ പ്രളയ ഭീഷണിയിലാണ്.

germany-rain-2

കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച തോരാത്ത മഴ ജനജീവിതം ദുസ്സഹമാക്കി. ഇനിയും രണ്ടു ദിവസം കൂടി ഈ  കാലാവസ്ഥ  തന്നെയെന്ന് ജർമൻ കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ബയേണിൽ ഇന്നു രാവിലെ നിരത്തിൽ നിന്നു തെന്നിയ വാഹനം അപകടത്തിൽപ്പെട്ട് 44 കാരൻ മരണമടഞ്ഞു.

റെയിൽ ഗതാഗതം തെക്കൻ ജർമൻ സംസ്ഥാനങ്ങളിൽ നിലച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്നു പോലും രോഗികളെ ഒഴിപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബർലിൻ നഗരത്തിൽ അതിശക്തമായ മഴയുണ്ടായി. വീടുകളിലെ നിലവറയിൽ വെള്ളം കയറി. അഗ്നിശമന പ്രവർത്തകരും പൊലീസും ഓടി നടന്ന് രക്ഷപ്രവർത്തനം നടത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com