ADVERTISEMENT
niky-lauda-3

ബർലിൻ∙  ഫോർമുല വൺ ഇതിഹാസതാരം നിക്കി ലൗഡ (70) അന്തരിച്ചു.  തിങ്കളാഴ്ച വൈകിട്ട് സ്വിറ്റ്സർലൻഡിലെ സൂറിക് യൂണി ക്ലീനിക്കിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് മാസമായി സ്വിറ്റ്സർലൻഡിലെ ലൂസേൺ നഗരത്തിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു ലൗഡ. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസം മുമ്പ് സൂറിക്ക് യൂണി ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു.

niky-lauda-2

ലൗഡ മൂന്ന് പ്രാവശ്യം ഫോർമുല വൺ ലോക ചാമ്പ്യൻ പദവി നേടിയിട്ടുണ്ട്. 1975, 1977, 1984 എന്നീ വർഷങ്ങളിലായിരുന്നു. ൃ 1976 ൽ ജർമനിയിലെ നൂർബുർഗ് റിംഗിൽ അപകടത്തിൽപ്പെട്ടു വാഹനം അഗ്നിക്കിരയായിരുന്നു. അന്ന് വിഷപുക ശ്വസിച്ചത് ശ്വാസകോശത്തെ തകരാറിലാക്കി.

എട്ട് മാസം മുമ്പ് ലൗഡയെ ശ്വാസകോശ മാറ്റ ശസ്ത്രക്രീയക്ക് വിധേയനാക്കിയിരുന്നു. രണ്ട് ഭാര്യമാരുള്ള ലൗഡക്ക് നാല് കുട്ടികളുണ്ട്. രണ്ടാം ഭാര്യ ബ്രിഗീറ്റുമായിട്ടുള്ള വിവാഹം 2008 ൽ നടന്നു. ഇതിൽ 10 വയസ്സ് പ്രായമുള്ള ഇരട്ട കുട്ടികളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com