ADVERTISEMENT

കോർക്ക്∙ സിറോ-മലബാർ സമൂഹത്തിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും, തോമാശ്ലീഹാ, സെബസ്ത്യാനോസ്, സെന്റ് അൽഫോൻസാ എന്നീ വിശുദ്ധരുടെയും സംയുക്ത തിരുന്നാൾ മേയ് 26 ന് ഞായറാഴ്ച നടക്കും. വിൽട്ടൺ എസ്എംഎ ദേവാലയത്തിൽ 4 ന് ആഘോഷമായ വി. കുർബാനയോടെ ആരംഭിക്കുന്ന തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ചാപ്ലിൻ ഫാദർ സിബി അറക്കൽ നേതൃത്വം നൽകും. 

ഫാദർ പോൾ തെറ്റയിൽ സഹകാർമീകനായിരിക്കും. തുടർന്ന് പ്രസുദേന്തി വാഴിക്കൽ, ലദീഞ്, പ്രദക്ഷിണം എന്നീ തിരുക്കർമ്മങ്ങൾ നടത്തപ്പെടും. തിരുനാളിൽ സംബന്ധിച്ചു വിശുദ്ധരുടെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാനും വരും നാളുകളിലേക്ക് കൂടുതൽ ദൈവാനുഗ്രഹം പ്രാപിക്കാനും എല്ലാവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു. തിരുനാളിനോട് അനുബന്ധിച്ച് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ഒരുക്കങ്ങൾക്കായി ട്രസ്റ്റിമാരായ ഡിനോ ജോർജ്ജ്, സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com