ADVERTISEMENT

ലണ്ടൻ∙ ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു.  ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി പാർട്ടി) നേതൃസ്ഥാനം ജൂൺ ഏഴിന് ഒഴിയുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പാർട്ടി പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുംവരെ മേ നേതൃസ്ഥാനത്ത് തുടരും. 

2016ൽ ബ്രിട്ടീഷ് ജനത തീരുമാനിച്ച നടപ്പിലാക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്തെന്നും എന്നാൽ ഇതു നടപ്പാക്കാന്‍ സാധിക്കാത്തതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും ഔദ്യോഗിക വസതിയായ ഡൗണിംങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിക്കു മുന്നിൽ നടത്തിയ വികാരപരമായ പ്രസ്താവനയിൽ അവർ വ്യക്തമാക്കി. ബ്രക്സിറ്റ് നടപ്പാക്കാനാകാത്തത് തികച്ചും നിരാശാജനകമായ കാര്യമാണെന്നും അവർ വിവരിച്ചു. പുതിയ പ്രധാനമന്ത്രിക്ക് രാജ്യതാൽപര്യത്തിന് അനുസരിച്ച് ബ്രെക്സിറ്റ് നടപ്പിലാക്കാൻ സാധിക്കട്ടെയെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് തെരേസ മേയ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com