ADVERTISEMENT

ഹാംബുര്‍ഗ്∙ ഹാംബുര്‍ഗ് നഗരത്തിനടുത്ത് നടത്തിയ ആഢംബര വിവാഹ റാലി പൊലീസ് തടഞ്ഞു. ലംബോര്‍ഗിനി, ഫെറാരികള്‍, ഒരു മെഴ്സിഡസ് സിഎല്‍എസ് തുടങ്ങിയ വാഹനങ്ങള്‍ റാലിയില്‍ ഉള്‍പ്പെട്ടിരുന്നു. എണ്ണൂറോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. നഗരത്തിലൂടെ വരിവരിയായി നീങ്ങിയ മുപ്പത് വാഹനങ്ങള്‍ ഉള്‍പ്പെട്ട വാഹനവ്യൂഹം ട്രാഫിക് സിഗ്നലുകള്‍ പോലും അവഗണിച്ചിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 33 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രേഖകളില്ലാത്ത വാഹനമോടിച്ചതിനും, സാങ്കേതിക തകരാറുകളുമായി വാഹനങ്ങള്‍ നിരത്തിലിറക്കിയതിനും പത്ത് ഇന്‍സ്പെക്‌ഷന്‍ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തു. അഞ്ച് കേസുകളില്‍ പിഴ ഈടാക്കാനുള്ള നടപടികളും തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com