sections
MORE

സ്റ്റെഫി ഗ്രാഫിന് നാളെ അൻപതാം പിറന്നാൾ

steffi-graph-1
SHARE

ബർലിൻ ∙ ജർമനിയുടെ മുൻ വനിത ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫിന് ജൂൺ 14ന് അൻപതാം പിറന്നാൾ. ആഘോഷപരിപാടികൾ ചെറിയ തോതിൽ യുഎസിലെ ലാവേഗാസിൽ നടക്കുമെന്നാണു സൂചന.

steffi-graph-2

1982 മുതൽ 1999 വരെ  ലോക ടെന്നീസ് ചക്രവർത്തിനിയായിരുന്നു  ജർമനിയുടെ സ്റ്റെഫി.സ്റ്റെഫി– ടെന്നീസ് സിംഹാസനം എതിരില്ലാതെ 377 ആഴ്ചകൾ കാൽക്കീഴിൽ അമർത്തി.

steffi-graph-3

107ലോക മത്സരങ്ങളിൽ സ്റ്റെഫി വിജയം നേടിയിരുന്നു. അതിൽ 22 ഗ്രാൻഡ്– സ്ലാം ടൂർണമെന്റുകൾ. വിംബിൾഡൺ (ഏഴ് പ്രാവശ്യം), ഫ്രഞ്ച് ഓപ്പൺ (ആറ് തവണ). യുഎസ് ഓപ്പൺ (അഞ്ച്  പ്രാവശ്യം). ഓസ്ട്രേലിയൻ ഓപ്പൺ (നാല്) പ്രാവശ്യം. സമ്മാനത്തുകയായി ലഭിച്ചത് ഇരുപത് ദശലക്ഷം ഡോളർ. ജർമനി  എട്ട് തവണ മികച്ച സ്പോർട്സ് താരം എന്ന ബഹുമതി നൽകി ആദരിച്ചു.

സ്റ്റെഫാനി മരിയ ഗ്രാഫ് എന്ന മുഴുവൻ പേരുള്ള സ്റ്റെഫിയുടെ ജനനം 1969 ജൂൺ 14 ന് ജർമനിയിലെ ബ്രൂൾ എന്ന ചെറിയ പട്ടണത്തിലാണ്. പിതാവ്  പീറ്റർ, മാതാവ്  ഹൈഡി, സഹോദരൻ മിഖായേൽ. ഇന്ന് പിതാവ് ജീവിച്ചിരിപ്പില്ല. സ്റ്റെഫിയെ നേട്ടങ്ങളോടൊപ്പം കോട്ടങ്ങളും ജീവിതത്തിൽ വേട്ടയാടിയിരുന്നു.

സ്റ്റെഫിക്ക് ലഭിച്ച സമ്മാന തുകയുടെ നികുതി സർക്കാരിലേക്ക് അടയ്ക്കാത്തിന്റെ പേരിൽ പിതാവ് പീറ്റർ മൂന്നര വർഷം ജയിലിൽ കഴിയേണ്ടി വന്നു. സംഭവം അവരെ തളർത്തിയെങ്കിലും കളികളത്തിൽ അവർ പിടിച്ചു നിന്നു.

1999 ൽ ടെന്നീസ് ലോകത്ത് നിന്ന് സ്റ്റെഫി പടിയിറങ്ങി. കളിക്കളത്തിലെ ലൗലൈൻ ഒടുവിൽ സ്റ്റെഫിയെ വിവാഹത്തിലെത്തിച്ചു. നേരത്തെ സ്റ്റെഫിക്ക് രണ്ട് കാമുകന്മാർ ഉണ്ടായിരുന്നു.

steffi-graph-4

ടെന്നീസിലെ രാജകുമാരൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആന്ദ്രെ ആഗാസിയെ 2001 ൽ വിവാഹം ചെയ്തു.ദാമ്പത്യത്തിൽ ഒരു പുത്രനും, പുത്രിയും, അവർ ഇന്ന് സ്കൂൾ വിദ്യാർത്ഥികൾ. പുത്രൻ യെഡന്  പ്രായം പതിനേഴ്. മകൾ ജാസ് യെല്ലെക്ക് പ്രായം പതിനഞ്ച്.

സ്റ്റെഫിയും കുടുംബവും സന്തുഷ്ടമായി ഇപ്പോൾ യുഎസിലെ ലാസ് വേഗസിലാണ് സ്ഥിര താമസം.ചിൽഡറൻ ഫോർ ടുമാറോ എന്ന യുഎൻ സംഘടനയിൽ കാരുണ്യ പ്രവർത്തനം കുട്ടികൾക്കായി നടത്തുന്നു.അതിനായി സ്റ്റെഫി ലോക സഞ്ചാരം തന്നെ ഇപ്പോൾ നടത്തുന്നുണ്ട്.

ജർമൻ ടെന്നീസ് ലോകത്തെ ഒരു കാലത്തെ തൂവൽ പക്ഷികളാണ് ബോറീസ് ബെക്കറും , സ്റ്റെഫി ഗ്രാഫും. ഒരേ നാട്ടുകാർ. പഠിച്ച് ഇറങ്ങിയത് ഒരേ ടെന്നീസ് കളരിയിൽ നിന്ന് ഇരുവരും നേട്ടങ്ങൾ കൊയ്തു. ബെക്കർ സ്റ്റെഫിയുടെ അൻപതാം പിറന്നാളിനെപ്പറ്റി ഇങ്ങനെ പറഞ്ഞു: സ്റ്റെഫി ഒരു സംഭവം തന്നെ. ഒരു കോടിയിൽ ഒരാൾ മാത്രം – അത് സ്റ്റെഫി തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EUROPE
SHOW MORE
FROM ONMANORAMA