ADVERTISEMENT

മാഞ്ചസ്റ്റർ∙ യുകെയിലെ ഹൈന്ദവ സമാജങ്ങളുടെ യൂണിയന്‍ ആയ നാഷണല്‍ കൗൺസില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്‍റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ആഴ്ചത്തെ ആത്മീയ പരിപാടികള്‍ക്ക് സ്വാമി ചിദാനന്ദപുരികള്‍ നേതൃത്വം നല്‍കും 

ശബരിമല കര്‍മ്മ സമുതി രക്ഷാധികാരിയും കൊളത്തൂർ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി 2019 സന്ദർശനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് യുകെ യിലെ വിവിധ നഗരങ്ങള്‍ ഈയാഴ്ച  സാക്ഷ്യം വഹിക്കുന്നത് . ജൂൺ 11നു മാഞ്ചസ്റ്ററിൽ നടത്തിയ സത്‌സംഗത്തിനു തുടർച്ചയായി പ്രിയ ആചാര്യന്റെ പ്രഭാഷണ പരമ്പരകൾ യുകെയിൽ ഇനി  2 വേദികളിൽ കൂടിയുണ്ടായിരിക്കും.

നാഷണല്‍ കൗൺസില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്‍റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തിൽ ജൂൺ 13 നു ഡെർബിയിലും ജൂണ്‍ 15 ,16 തീയതികളില്‍ ലെസ്റ്ററിലെ ബ്യൂമനോർ പാർക്കിൽ തികച്ചും ഗുരുകുല ശൈലിയില്‍ വിഭാവനം ചെയ്തിട്ടുള്ളതും ആശ്രമ അന്തരീക്ഷത്തിൽ നടത്തുന്നതുമായ  സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം എന്നീ പരിപാടികള്‍ക്കാണ് യുകെ ഹൈന്ദവ സമൂഹം വരും നാളുകളില്‍ സാക്ഷ്യം വഹിക്കുന്നത് .  

ലാഭേച്ഛയും വ്യക്തി താൽപര്യങ്ങളും ഇല്ലാതെ ജാതി വര്‍ണ്ണ ചിന്തകള്‍ക്ക് അതീതമായി ഇത്തരം കര്‍മ്മ പദ്ധതികളില്‍ അണി ചേരുവാൻ എല്ലാ ഹൈന്ദവ സഹോദരങ്ങളും മുന്നോട്ടു വരണം എന്ന് ഓർമ്മിപ്പിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നു. വ്യക്തി താൽപര്യങ്ങള്‍ക്ക് അതീതമായി സമൂഹ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള മേൽപറഞ്ഞ സത്‌സംഗങ്ങൾ , സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം' എന്നീ പരിപാടികള്‍ക്കായി എല്ലാ ഹിന്ദു കുടുംബാംഗങ്ങളും ഒത്തുചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . 

നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ്, യുകെ

For more details please contact

Suresh G @ 07940 658142 / Gopakumar@07932 672467 /Prashant Ravi@  07863 97833

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com