ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട്∙ ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ്വ്റ്റ്സ്റ്റൊട്ടിലെ ഏണസ്റ്റ് റോയിട്ടര്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റ് നടത്തി. സീനിയര്‍ എബി മിക്സഡ് വിഭാഗങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്നു. 

ബാഡ്മിന്‍റണ്‍  ടൂര്‍ണമെന്റിനോടനുബന്ധിച്ച്  ചീട്ടുകളി റമ്മി മത്സരത്തില്‍ ജിമ്മി കോണാട്ടുകുന്നേല്‍ നേതൃത്വം നല്‍കി. ടൂര്‍ണമെന്റില്‍ വിജയികളായവര്‍ക്ക് സ്വര്‍ണ്ണം, വെള്ളി കപ്പുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം വിജയികള്‍ക്കുള്ള സമ്മാനദാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഫ്രാങ്ക്ഫര്‍ട്ട് സിഇഒ മിസിസ് വന്ദനാ മല്‍ഹോത്രാ , ഫ്രാങ്ക്ഫര്‍ട്ട് മലബാര്‍ ഇടവക വികാരി ഫാ.ഡോ.തോമസ് വട്ടുകുളം എന്നിവര്‍ വിതരണം ചെയ്തു. ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ പ്രധാന ജൂറി ആയിരുന്നു. 

Badminton-2

ടൂര്‍ണമെന്റിനു ശേഷം  വിവിധതരം ഇറച്ചികളും, സോസേജുകളും, പാനീയങ്ങളും ഉള്‍പ്പെടുത്തി ബാര്‍ബിക്യു നടത്തി. ഈ ബാര്‍ബിക്യു പാര്‍ട്ടിക്ക് പ്രദീപ് തുണ്ടിയില്‍ നേതൃത്വം നല്‍കി. 47 വര്‍ഷത്തെ പാരമ്പര്യമുള്ള ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ജോസഫ് പീലിപ്പോസ്, ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയില്‍, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവര്‍ വിജയകരമായി നയിക്കുന്നു. തികഞ്ഞ അച്ചടക്കത്തില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ നടത്തിയ ഈ ടൂര്‍ണമെന്‍റില്‍ പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും ഭക്ഷണം ഒരുക്കിയവര്‍ക്കും ഫെറയിന്‍ ഭാരവാഹികള്‍ നന്ദി പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com