ADVERTISEMENT

മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്റർ മിഷനിലെ വിഥിൻഷോയിൽ ഫാദേഴ്‌സ് ഡേ ആഘോഷവും, പിതൃവേദി ഉദ്ഘാടനവും ഭക്തിസാന്ദ്രമായി നടന്നു. ഞായറാഴ്ച വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന ദിവ്യബലിയെ തുടർന്നാണ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങൾക്ക് തുടക്കമായത്. കുട്ടികൾ അച്ഛൻമാർക്ക് പുഷ്പ്പങ്ങൾ നൽകി സ്നേഹം പങ്കുവച്ചു.

manchester-3

തുടർന്നു ഫാ.ജോസ് അഞ്ചാനിക്കൽ കേക്ക് മുറിച്ചു. തുടർന്ന് മാതൃവേദിയുടെ സ്നേഹോപഹാരം ഭാരവാഹികൾ അച്ചന് കൈമാറി. ഇതേതുടർന്ന് ഇടവകയിലെ പിതൃവേദിക്കും തുടക്കമായി. ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് പിതൃവേദിക്ക് തുടക്കം കുറിച്ചത്. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നന്ദി രേഖപ്പെടുത്തി.

manchester-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com