ADVERTISEMENT

ബർലിൻ∙ ജർമനിയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഇന്നും നാളെയും (ബുധൻ, വ്യാഴം) പ്രതികൂല കാലാവസ്ഥ ആയിരിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ജർമനിയുടെ തെക്കൻ സംസ്ഥാനങ്ങളിലും മധ്യ സംസ്ഥാനങ്ങളിലുമായിരിക്കും കാലാവസ്ഥ പ്രതികൂലമായിരിക്കുക.

ബുധനാഴ്ച താപനില വളരെ ഉയരുന്നതുമൂലം സായംവേളയിൽ ചുഴലിക്കാറ്റിനും, ഇടിമിന്നലോടുകൂടിയ പെരുമഴയ്ക്കും, ആലിപ്പഴ വർഷത്തിനും ഇടയുണ്ട്. മഴ മൂലം നിരത്തുകൾ കവിഞ്ഞൊഴുകാനും വീടുകളിൽ വെള്ളം കയറാനും സാധ്യതയുണ്ട്.

germany-climate-2

വാഹനം ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. സ്പെയ്നിൽ നിന്ന് ആഞ്ഞടിക്കുന്ന ഉഷ്ണ കാറ്റാണ് ഈ  കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്ന് ജർമൻ കാലാവസ്ഥ നിരീക്ഷകൻ ഡോമിനിക് യുംഗ് മാധ്യമങ്ങളെ അറിയിച്ചു. ശനിയാഴ്ച മുതൽ പ്രകൃതി ശാന്തമാവുമെന്നാണ് സൂചന. അടുത്ത വാരം താപനില ഉയർന്നു തന്നെ തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com